Published On: Tue, Jul 11th, 2017

ദിലീപിനെ സഹോദരനെ പോലെ വിശ്വസിച്ചുവെന്ന് മുകേഷ്

 

imageകൊല്ലം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഒരു സഹോദരനെ പോലെയാണ് വിശ്വസിച്ചിരുന്നതെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും തന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ താന്‍ നടിയെ വിളിച്ചിരുന്നുവെന്നും ഒരു സഹോദരിയെപ്പോലെയാണ് നടിയെ കണ്ടിരുന്നതെന്നും മുകേഷ് വ്യക്തമാക്കി. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടിയെ ആരും എതിര്‍ത്തില്ലെന്നും സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും നടന്‍ പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ തീരുമാനം ഐക്യകണ്ഠമായാണ് എടുത്തതെന്ന് ആസിഫ് അലി പ്രതികരിച്ചു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ നടപടിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടിയുടെ സുഹൃത്തും അമ്മ ഭാരവാഹിയും സിനിമയിലെ വനിതാ കൂട്ടായ്മ നേതാവുമായ രമ്യ നമ്പീശന്‍ പ്രതികരിച്ചു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദിലീപിനെ സഹോദരനെ പോലെ വിശ്വസിച്ചുവെന്ന് മുകേഷ്