Published On: Mon, Jul 9th, 2018

അമ്മ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് മോഹന്‍ലാല്‍

 

mohanlal-1
കൊച്ചി: താരസംഘടനയായ അമ്മ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. വ്യക്തിപരമായി താനും പെണ്‍കുട്ടിക്കൊപ്പമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നടിയ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്താണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയും കുറ്റാരോപിതനും അമ്മയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സത്യാവസ്ഥ തെളിയണമെന്നും ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി വിധിച്ചാല്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയത്തില്‍ സംഘടന പിളരുന്ന സാഹചര്യത്തിലേക്ക് എത്തിയതിനാലാണ് നടനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്നും ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ജനറല്‍ ബോഡി യോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അമ്മ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് മോഹന്‍ലാല്‍