Published On: Wed, Nov 29th, 2017

രാജ്യത്തെ കട്ടുമുടിച്ചവര്‍ക്ക് ഗബ്ബാര്‍ സിങ്ങിനെ ഓര്‍മ്മ വരും: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

Modiഅഹമ്മദാബാദ്: ജി.എസ്.ടിയെ ഗബ്ബാര്‍ സിങ് ടാക്‌സ് എന്ന് പരിഹസിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലങ്ങളായി രാജ്യത്തെ കട്ടുമുടിച്ചവര്‍ക്ക് കൊള്ളക്കാരുടെ പേര് മാത്രമായിരിക്കും ഓര്‍മ്മയില്‍ വരികയെന്ന് അദ്ദേഹം പ്രതികരിച്ചു. കൊള്ളക്കാര്‍ കവര്‍ച്ചയെക്കുറിച്ച് മാത്രമേ സംസാരിക്കൂ എന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസ് ചെറിയ പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ പൈപ്പ്‌ലൈനുകളില്‍ നര്‍മ്മദയില്‍ നിന്നും വെള്ളമെത്തിച്ചാണ് ബി.ജെ.പി വികസനം നടപ്പാക്കുന്നതെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ മോര്‍ബിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images are subject to copyright  

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രാജ്യത്തെ കട്ടുമുടിച്ചവര്‍ക്ക് ഗബ്ബാര്‍ സിങ്ങിനെ ഓര്‍മ്മ വരും: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി