Published On: Mon, Dec 11th, 2017

സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് എം.എം മണി

maniമൂന്നാര്‍: സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനായി മൂന്നാറില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.എം മണിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും കൈയ്യേറ്റക്കാരാണെന്ന് മുദ്രാവാക്യം മുഴക്കി ഞായറാഴ്ച മൂന്നാറില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് എം.എം മണി വ്യക്തമാക്കിയത്. അതേസമയം മൂന്നാറിലെ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഇടതുസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് എം.എം മണി