Published On: Sat, Jul 22nd, 2017

പീഡനക്കേസ്: എം.വിന്‍സന്റ് എം.എല്‍.എ അറസ്റ്റില്‍

m-vincent-udf-inc_0തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും കോവളം എം.എല്‍.എയുമായ എം.വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. ദീര്‍ഘനേരം ചോദ്യം ചെയ്ത ശേഷമാണ് പോലീസ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫോണ്‍ വിവരങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിന്‍സന്റിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിന്‍സന്റ് 900 തവണ വിളിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗമാണ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനക്കും ശേഷം വിന്‍സെന്റിനെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. അതേസമയം തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിന്‍സന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പീഡനക്കേസ്: എം.വിന്‍സന്റ് എം.എല്‍.എ അറസ്റ്റില്‍