Published On: Tue, Jun 4th, 2019

സാജ് എർത്ത് റിസോർട്ടിൽ ജൂൺ 1 മുതൽ മിസ് ക്വീൻ ഓഫ് ഇന്ത്യ 2019 ൻറെ ഗ്രൂമിങ് സെക്ഷൻ ആരംഭിച്ചു.

മിസ്സ് ക്വീൻ ഓഫ് ഇന്ത്യ 2019ൻറെ ഗ്രൂമിങ് സെക്ഷൻസ് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി ഡോ. അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2019 ജൂൺ 8ന് നടക്കും. സാജ് എർത്ത് റിസോർട്ടിൽ വച്ചു നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 20 സുന്ദരിമാരാണ് പങ്കെടുക്കുന്നത്. ഡിസൈനർ സാരി, ബ്ലാക്ക് കോക്ക്ടെയിൽ , റെഡ് ഗൗൺ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ ജൂൺ 1 ന് സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു.

യോഗ, മെഡിറ്റേഷൻ , വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് ആത്മവിശ്വാസവും പുത്തൻ ഉണർവ്വും നല്കും.

ഫാഷൻ കൊറിയോഗ്രാഫി, യോഗ, സൂമ്പ,ഫിറ്റ്നസ് ,പേഴ്സണാലിറ്റി ഡവലപ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്കുന്നത്.
രാജ്യത്തിന്റെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്നത് കൊഞ്ചിത ജോൺ, നികിത തോമസ്, നിരഞ്ജന സുരേഷ് എന്നിവരാണ്.

ഇത് കൂടാതെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി സംഘടിപ്പിച്ചിരിക്കുന്ന 9 – മത് മിസ് ക്യൂൻ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകർ മണപ്പുറം ഫിനാൻസാണ്. രാജ്യത്തിന്റെ സംസ്കാരിക, പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടത്തുന്ന മത്സരത്തിൽ ഐശ്വര്യആദർക്കർ ( മഹാരാഷ്ട്ര ) അമാൻഡ ഡെലീല വാസ് (ഗോവ ) ഭാവന സിർപ്പ (തെലുങ്കാന ) ദിപ്തി ശങ്കഥാർ ( ഉത്തർപ്രദേശ് ) ദിവിജ ഗംഭീർ ( മഹാരാഷ്ട്ര ) കൃതി ഗോയൽ ( രാജസ്ഥാൻ ) മല്ലിക മിശ്ര ( ഉത്തർപ്രദേശ് ) നികേത ഷെട്ടി ( കർണ്ണാടക ) പാങ്കോജിനി ഡാഷ് (ഒഡീഷ്യ ) റിയ റാവൽ ( ഗുജറാത്ത് ) രികിത രാഘവ് ( ഉത്തർപ്രദേശ്) റിതു ഐലാനി ( മഹാരാഷ്ട്ര ) സമീക്ഷ സിംഗ് (ഡൽഹി ) സ്വാഗ്നിക ഭട്ടാചാർജി ( മേഘാലയ ) തന്യ സിൻഹ (ജാർഖണ്ഡ് ) തരിണി കലിംഗരായർ ( തമിഴ്നാട് ) വൈദേഹി ദീപക് സാവന്ത് ( മഹാരാഷ്ട്ര ) എന്നിവരാണ് മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 വേദിയിൽ മാറ്റുരയ്ക്കുന്നത്.

മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 ൽ വിജയികളാകുന്നവർക്ക് അന്താരാഷ്ട്ര മത്സരങ്ങളായ മിസ് ഏഷ്യ , മിസ് ഏഷ്യ ഗ്ലോബൽ ,മിസ് ഗളം വേൾഡ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . ബിക്കിനി റൗണ്ട് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .

വിജയികൾക്ക് പുറമേ മിസ് ക്യൂൻ നോർത്ത് , മിസ് ക്യൂൻ വെസ്റ്റ്, മിസ് ക്യൂൻ ഈസ്റ്റ്, മിസ് ക്യൂൻ സൗത്ത് എന്നീ പുരസ്കാരങ്ങളും മിസ് ബ്യൂട്ടിഫുൾ ഹെയർ , മിസ് ബ്യൂട്ടിഫുൾ സ്മൈൽ , മിസ് ബ്യൂട്ടിഫുൾ സ്കിൻ , മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കണ്ജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് ക്യാറ്റ് വോക്ക്, മിസ് പെർഫെക്റ്റ് ടെൻ , മിസ് ടാലന്റ് , മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യൽ മീഡിയ, മിസ് ഫിറ്റ്നസ് എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നൽകും.

യുണീക് ടൈംസ്, ഡിക്യൂ വാച്ചസ്, ഐശ്വര്യ അഡ്വർടൈസിംഗ്, യൂറോപ്പ് ടൈംസ്, ടൈംസ് ന്യൂ ,എഫ് ഐ സി എഫ് ,ഫിറ്റ്നസ് ഫോർ എവർ ,നിയോ ടൂറെക്സ്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ,യൂ ടി ടി വി ,യൂ ടി വേൾഡ് , കൽപന ഇന്റർനാഷണൽ ,ഏഷ്യ ബിസിനസ്സ് ഫോറം 2019 ,സി ഐ എച്ച് എഫ് ,ഏഷ്യൻ ആഫ്രിക്കൻ എന്നിവരാണ് മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 ന്റെ ഇവന്റ് പാർട്ട്നേഴ്സ്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സാജ് എർത്ത് റിസോർട്ടിൽ ജൂൺ 1 മുതൽ മിസ് ക്വീൻ ഓഫ് ഇന്ത്യ 2019 ൻറെ ഗ്രൂമിങ് സെക്ഷൻ ആരംഭിച്ചു.