Published On: Wed, Feb 20th, 2019

മിനി സാജൻ വർഗ്ഗീസ്: ഇന്ത്യൻ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത

Unique Times

പുതിയ തലമുറയിൽപ്പെട്ട  കേരളത്തിലെ സ്ത്രീകൾക്ക് വ്യവസായ സംരംഭകത്വം ഏറെ ഇഷ്ടമാണ്. ഈയിടെ കേരളത്തിൽ നിന്നുള്ള നിരവധി ചെറുപ്പക്കാരികളായ സ്ത്രീകൾ വിജയം ഉറപ്പില്ലാത്ത, ഏറെ അപകടസാധ്യതയുള്ള സംരംഭങ്ങളിലേക്കിറങ്ങാൻ ധൈര്യം കാണിച്ചിരുന്നു . കാര്യങ്ങൾ ഇതേ വേഗതയിൽ പുരോഗമിക്കുകയാണെങ്കിൽ, സ്ത്രീവ്യവസായസംരംഭകർ പുരുഷവ്യവസായസംരംഭകരേക്കാൾ കുടുതലാകും. ഇപ്പോൾ തന്നെ  നിരവധി വനിത വ്യവസായസംരംഭകർ അങ്ങേയറ്റം വിജയിച്ചവരായുണ്ട്. അത്തരം അപൂർവ്വ വിജയത്തിനുടമയായ ഒരു വനിതാസംരംഭകയെയാണ് ഞങ്ങൾ ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.

സാജ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യൂണിറ്റുകളിലൊന്നായ സാജ് റിസോർട്ട്സിന്റെ സിഇഒ മിനി സാജൻ വർഗ്ഗീസാണ്. കാഞ്ഞിരക്കാട്ട്  സാജൻ വർഗ്ഗീസിന്റെ ഭാര്യയായ മിനി സാജ് ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളാണ്.

 

ഒരു അക്കൗണ്ടന്റ് എന്ന  നിലയിലാണ് അവർ കരിയർ ആരംഭിച്ചത്. പിന്നീട്  സാജ് ഹോട്ടൽ ബിസിനസ് മേഖലയിൽ തീരുമാനമെടുക്കുന്ന  പ്രധാനികളിൽ ഒരാളായി ഉയർന്നു . അവരുടെ വളർച്ച സാവധാനമായിരുന്നെങ്കിലും സുസ്ഥിരമായിരുന്നു . എല്ലാ സ്ത്രീകളെയും പ്രചോദിപ്പിക്കുന്നതാണ് മിനിയുടെ ബിസിനസ് രംഗത്തെ വിജയഗാഥ. ലോകത്ത് തന്റേതായ വ്യത്യസ്ത മുദ്ര പതിപ്പിക്കണമെന്ന മോഹമാണ് മിനിയെ നയിച്ചത്. അതിന് പറ്റിയ മാർഗ്ഗമാണ് വ്യവസായസംരംഭകത്വമെന്നും  അവർ കരുതി. മിനി സാജൻ വർഗ്ഗീസ് മനസ്സ് തുറക്കുന്നു :

 

 വെല്ലുവിളികൾ നിറഞ്ഞ  ഹോസ്പിറ്റാലിറ്റി ബിസിനസ്സിലേക്ക് കടന്നുവരുവനുണ്ടായ സാഹചര്യം ?

 

എന്റെ ഭർത്താവിന്റെ നിർദേശപ്രകാരമായിരുന്നു . വിവാഹത്തിന് ഒരു വർഷത്തിന് ശേഷമാണ് ഞാൻ ബിസിനസ് മേഖലയിലേക്ക് പ്രവേശിച്ചത്. തുടക്കത്തിൽ, ഞങ്ങളുടെ ഫ്‌ളൈറ്റ് കാറ്ററിംഗ് കമ്പനിയായ സാജ് ഫ്‌ളൈറ്റ് സർവ്വീസസിലെ ഫിനാൻസ് ഡിപാർട്‌മെന്റിൽ  ഒരു അക്കൗണ്ടന്റായി ഞാൻ ജോലി തുടങ്ങി. ഫിനാൻസ് മേഖലയിൽ എനിക്ക് നല്ല അനുഭവപരിചയമുണ്ടായിരുന്നു . പിന്നീട്  കുറെശ്ശേയായി ഞാൻ കോർപറേറ്റ് മേഖലയിലേക്ക് ശ്രദ്ധപതിപ്പിക്കാൻ തുടങ്ങി.   അതോടൊപ്പംതന്നെ  കമ്പനിയുടെ ഓരോ ബിസിനസ് മേഖലയെക്കുറിച്ചും  ഞാൻ ആഴത്തിൽ പഠിച്ചു.

 

അക്കൗണ്ടന്റിൽ നിന്നും  കമ്പനിയുടെ തലപ്പത്തേക്കുള്ള ആ യാത്ര എങ്ങിനെയായിരുന്നു ?

 

ആറ് വർഷത്തേക്കാൾ കൂടുതൽ സമയം അതിന് വേണ്ടിവന്നു . ആ നാളുകളിൽ സാജ് ഗ്രൂപ്പ് കൂടുതലായും ഫ്‌ളൈറ്റ് കാറ്ററിംഗ് ബിസിനസ്സിലായിരുന്നു . ആ ബിസിനസ്സിന് നിരവധി മാനങ്ങളുണ്ടായിരുന്നു . അതിന്റെ ഓരോ ചെറിയ വിഷയങ്ങളും  പഠിക്കാൻ ഞാൻ കൂടുതൽ സമയം ചെലവിട്ടു . ഇതിൽ ഏറ്റവും പ്രധാനം ഭക്ഷ്യസുരക്ഷയായിരുന്നു . അതേക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഞാൻ ലണ്ടനിൽ ഒരു കോഴ്‌സ് പഠിച്ചു. ഭർത്താവ് എന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നെങ്കിലും ഇത് സ്പൂൺ  ഫീഡിംഗായി ചെയ്യാവുന്ന  കാര്യമല്ലായിരുന്നു . എല്ലാം സ്വന്തമായി പഠിക്കേണ്ടതായി വന്നുവെന്നത്  മാത്രമല്ല തീരുമാനങ്ങളെല്ലാം ഞാൻ തന്നെ  എടുക്കേണ്ടതായും വന്നു .

 

ഹോട്ടൽ ബിസിനസിൽ നിക്ഷേപിച്ച് സംരംഭം  വൈവിധ്യവൽക്കരിക്കാനുള്ള നീക്കത്തിന് പിന്നിലെ പ്രചോദനം എന്തായിരുന്നു ?

 

2006-07ൽ ചെലവ് കുറഞ്ഞ ( ലോ കോസ്റ്റ്) വിമാനക്കമ്പനികളുടെ വരവോടെ കാറ്റിംഗ് വിതരണത്തിൽ കാര്യമായ ഇടിവുണ്ടായി. ചില സ്വകാര്യവിമാനക്കമ്പനികൾ കടക്കെണിയിൽപ്പെടുകയും ചില ദേശീയ വിമാനക്കമ്പനികളിൽ നിന്നും  കിട്ടേണ്ട കോടികൾ കിട്ടാതിരിക്കുകയും ചെയ്തതോടെ കമ്പനി പതുക്കെ ഹോസ്പിറ്റാലിറ്റി മേഖലയെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സിലേക്ക് കൂടി ചുവടുവെക്കുകയായിരുന്നു .

 

ഉപഭോകതാക്കൾ താൽപര്യത്തോടെ സാജ് എന്ന  ബ്രാന്റ് തിരഞ്ഞെടുക്കുന്നതിന്റെ കാരണമെന്താണ് ?

 

സാജ് എന്ന  ബ്രാന്റ് നാമത്തിന്റെ പര്യായപദമായി വിശ്വാസ്യത എന്ന  ഘടകം ഉണ്ട്. ഇത് മൂലം കാറ്ററിംഗ് ബിസിനസ്സിന്റെ കാലം മുതലേ ഞങ്ങൾ ആഗോള അംഗീകാരവും പ്രശസ്തിയും നേടിയിട്ടുണ്ട്. ഞങ്ങൾ ഉപഭോകതാക്കൾക്ക് ഗുണനിലവാരമുള്ള ഭക്ഷണവും സേവനവും ഉറപ്പാക്കുന്നു . ഇത് തന്നെയാണ് ആളുകൾ   സാജ് തിരഞ്ഞെടുക്കുന്നതിന്റെ പ്രധാനകാരണം  . നിരവധി ബ്യൂറോക്രാറ്റുകളും താരങ്ങളും ഞങ്ങളുടെ ഹോട്ടലാണ് നിർദേശിക്കുന്നത്.

അടുത്ത പേജില് തുടരുന്നു

Pages: 1 2

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മിനി സാജൻ വർഗ്ഗീസ്: ഇന്ത്യൻ ടൂറിസം ബിസിനസിലെ കരുത്തുറ്റ വനിത