Published On: Mon, May 6th, 2019

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരിക്കെയാണ് മരണം. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.കോഴിക്കോടുളള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു .മാണിക്യ മലരായ പൂവി, മിറാജ് രാവിലെ കാറ്റേ തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ഏറ്റവും പ്രശസ്തമായത്.കുഞ്ഞാമിയാണ് ഭാര്യ. സാജിദ, സമീം, സാദിഖ്, നിസാര്‍, നസീറ എന്നിവര്‍ ആണ് മക്കള്‍.കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം .

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു