Published On: Mon, Nov 26th, 2018

മഹീന്ദ്ര മരാസ്സോ

ഇന്നോവ ക്രിസ്റ്റയ്ക്കും വരാനിരിക്കുന്ന എർട്ടിഗയ്ക്കും മഹീന്ദ്രയ്ക്കുള്ള ഉത്തരമാണ് .മരാസ്സോ വർഷങ്ങളായി ഇറങ്ങിയ  മഹീന്ദ്രയുടെ ഏറ്റവും നല്ല മോഡലാണിത്.ലോകനിലവാരത്തിലെന്ന്‌ തോന്നിപ്പിക്കുന്ന ഒന്നാണിത്. ഈ കാറിന്റെ അധികം വികസനങ്ങളും നടന്നത് എസ്മിഷിഗനിലെ മഹീന്ദ്ര നോർത്ത്അമേരിക്കൻ ടെക്‌നിക്കൽ സെന്ററിലാണ്‌.ഒരു മഹീന്ദ്ര ശൈലിയിൽ നിന്നുംവ്യത്യസ്തമായ രീതിയിലാണ്  രൂപ കൽപ്പന . ഇത് തീർച്ചയായും ഒരു മൾട്ടിപർപ്പസ് വെഹിക്കിൾ ആണെന്ന്പറയാം. വാഹനത്തിലെ വശങ്ങളിലും മുകൾത്തട്ടിലും വാഹന രൂപത്തിന്റെ വ്യക്തിത്വം വിളിച്ചോതുന്ന ചെരിവുകളും കട്ടുകളും ഉണ്ട്.

മുൻഭാഗം പുതിയ കാലത്തെ മഹീന്ദ്രയുടെ ഗ്രില്ലാണ്.ടാക്ക്ഡ്ഔട്ട്‌ഹെഡ്‌ലാമ്പുകളും ആണ്. ഒരു സ്രാവിന്റെ വാലിനോട്‌ സാമ്യം തോന്നുന്ന രീതിയിലാണ്പിൻഭാഗലൈറ്റുകളുടെ രൂപകൽപന. അതാണ്ഈ കാറിന്റെ ഡിസൈനെ മൊത്തത്തിൽ സ്വാധീനിച്ചിരിക്കുന്നതെന്നും മഹീന്ദ്രപറയുന്നു . 17 ഇഞ്ചിന്റെ വീലുകൾക്ക്‌ സവിശേഷ ഡിസൈനാണ്. സ്രാവിന്റെ പല്ലിന്റെ കഷണങ്ങളോട്‌ സാദൃശ്യമുള്ളതാണ് വീലിലെ സ്‌പോക്കുകൾ.ടയറുകളുടെ വലിപ്പം 215/ 60 R  17 ആണ്.ഉള്ളിൽ കടക്കുമ്പോൾ ഒരു മികച്ച അനുഭവമാണ് മരാസ്സോ .മഹീന്ദ്രയുടെ പഴയ കാലത്തെ രൂപങ്ങളിൽ നിന്നും വ്യത്യസ്തമാണിത്. എക്‌സ്യുവിയിൽ നിന്നുള്ള എച്ച്  വി എ സി പോലുള്ള നിയന്ത്രണങ്ങളിൽ നിന്നുള്ള രക്ഷയാണിത്. മികച്ച ഗുണനിലവാരമാണ്  ഡാഷ്ബോർഡിന്.ഒന്നിച്ച്‌ചേർത്തുപയോഗിച്ചാൽ അത്‌ നല്ലതായിരിക്കും. റിവേഴ്‌സ്‌ക്യാമറയും ആൻഡ്രോയ്ഡ്ഓട്ടോയും ഉൾപ്പെടെ ഏഴിഞ്ചിന്റെ ടച്ച്‌സ്‌ക്രീൻ ഉണ്ട്.കേന്ദ്ര ടിഎഫ്ടി സ്‌ക്രീനിന്  മികച്ച ഗ്രാഫിക്‌സുണ്ട്.ക്യാബിനിലെ സ്റ്റോറേജ് ഇടം വ്യാപ്തിയേറിയതാണ്. പിന്നിലെ ഡോർ പോക്കറ്റുകൾ പോലെ ചിലതെല്ലാംഎത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതാണ്.അടിയിലെകൺസോളിൽ മുൻസീറ്റിനും ഡാഷ്‌ബോർഡിനുമിടയിലും വലിയ സ്റ്റോറേജ് ഇടം ഒരുക്കിയിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

സീറ്റുകൾ വീതിയേറിയതും സൗകര്യങ്ങൾ ഉള്ളവയുമാണ്. മുന്നിലത്തേത്തും മധ്യനിരയിലേയും സീറ്റുകൾ അങ്ങിനെയാണ്.ആവശ്യത്തിന്‌ ലെഗ്‌റൂംഉണ്ട് .മധ്യനിരയിലെ ക്യാപ്റ്റൻ ചെയറുകൾ മൂന്നിലേക്ക്‌ നീക്കിയാൽ പിന്നിലെ യാത്രക്കാർക്ക്‌നല്ലലെഗ്‌റൂം കിട്ടും .ഏറ്റവും പിന്നിലെ സീറ്റ്‌നല്ല സ്‌പേസുള്ളതാണ്. പ്രായപൂർത്തിയായവരെ ഹ്രസ്വദൂരത്തിൽ യാത്ര ചെയ്യിക്കാനാകും. മധ്യത്തിലായി ഒരു എസി കൺസോൾ പിടിപ്പിച്ചിട്ടുണ്ട്.ഇത് യാത്രക്കാർക്ക് കഠിനമല്ലാത്ത കൂളിംഗ്‌ നൽകും. 190 ലിറ്ററുള്ള ബൂട്ട്

ഒന്നോ രണ്ടോ സോഫ്റ്റ്ബാഗ്  വെയ്ക്കാൻ കൊള്ളാം. ഒടുവിലെ നിര സീറ്റുകൾ മടക്കിയാൽ 1055 ലിറ്റർ ഇടമാണ്‌ സ്റ്റോർ ചെയ്യാൻ ലഭിക്കുക.1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ നാല്‌ സിലിണ്ടറുകളുണ്ട്.ഇതിന് 123 ബിഎച്ച്പികരുത്തും 300 എൻ എം ടോർകും നൽകാൻ കഴിയും. എത്രത്തോളം പരിഷ്‌കൃതമാണ്ഈ വാഹനത്തിന്റെ ഉള്ളിലെന്നത് അകത്ത് കടന്നാൽ മനസിലാകും .. മൂളലും വിറയലും കുറവാണ്. എഞ്ചിൻ മൗണ്ടിംഗ് വളരെ ചിന്തയോടെയാണ്

ഡിസൈൻ ചെയ്തിരിക്കുന്നത് .ഇരട്ട മാസ്ഫ്‌ളൈവീലും ഉണ്ട്. ക്യാബിൻ ഇൻസുലേഷനും ഉയർന്ന വശത്ത്കാണാം. ഇന്നോവ ക്രിസ്റ്റയിൽ ഉള്ളതിനേക്കാളും പരിഷ്‌കൃതമായ എഞ്ചിനാണ്ഇതെന്നും കാണാം . ഭാരം കുറഞ്ഞ ക്ലച്ചാണ്ഉള്ളത്. അത് സിറ്റിയിലെ ഡ്രൈവിങ് രസകരമാക്കിമാറ്റുന്നു .ഗിയർ മാറ്റുന്നത്

അനായാസമാക്കുന്നു .കുറഞ്ഞ സ്പീഡിലും എളുപ്പത്തിൽ വലിക്കും.പക്ഷെ കുതിപ്പിലാണ്എഞ്ചിന്റെ പോരായ്മ. 1.6 ടണ്ണാണ്ഭാരം.80 കിലോമീറ്റിനേക്കാൾ മുകളിലേക്ക്‌ സ്പീഡ്കുതിയ്ക്കുമ്പോൾ എഞ്ചിൻ വിഷമിക്കും.പക്ഷെ സിറ്റി ഡ്രൈവിംഗിൽ ഇത്പ്രശ്‌നമാകില്ല. റോഡിൽ മികച്ച രീതിയിൽ പെരുമാറാനുളള കഴിവ്മരാസോയ്ക്കുണ്ട്.മികച്ച സസ്‌പെൻഷൻ കാരണം കുണ്ടിലുംകുഴിയിലും സുഗമമായി മുന്നേറാനാകും.ഭാരം വലിക്കാൻ പാകത്തിൽ സജ്ജീകരിച്ച സസ്‌പെൻഷൻ സംവിധാനമായതിനാൽ, ഡ്രൈവർ മാത്രമാകുമ്പോൾ കുറഞ്ഞ വേഗതകളിൽ പോകുമ്പോൾ അൽപം തടസ്സം അനുഭവപ്പെടും.സ്റ്റിയറിംഗ്കൃത്യതയും പാകത്തിന്ഭാരവും ഉള്ളതിനാൽ മരാസോ വിചാരിച്ചതു പോലെനീങ്ങും. ഒരേ നേർരേഖയിൽ ഓടാനുള്ള കൃത്യതയും വാഹനത്തിനുണ്ട്.ഡിസ്‌ക്‌ബ്രേക്ചുറ്റുമുള്ളതിനാൽ വിചരിച്ചിടത്ത്‌നിർത്താനും സാധിക്കും.

നിസ്സാരമായ പരസ്യക്യാമ്പയിനുംപേരിലെ പോരായ്മയും ഒഴിച്ചുനിർത്തിയാൽ, ഇത് മഹീന്ദ്രയുടെ നല്ലൊരു പരിശ്രമമാണ്.മുൻപത്തെ ഏത് മഹീന്ദ്രയേക്കാളും മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ടതാണ് മരാസോ .നല്ല റൈഡ്‌സുഖം, ഡ്രൈവർക്ക് അനായാസം കൈകാര്യം ചെയ്യാനുള്ള സുഗമത. .ഇതെല്ലാം ദീർഘദൂരയാത്ര സുഖകരമാക്കും.എഞ്ചിൻ കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നലില്ലാതില്ല ..കീ കൂടാതെയുള്ള എൻട്രി, പുഷ്ബട്ടൺ സ്റ്റാർട്ട് , ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും നമ്മൾ മോഹിക്കുമെങ്കിലും, ഒരു കാര്യം ഉറപ്പ്….മരാസ്സോ ഈ വിഭാഗത്തിൽ മികച്ച വാഹനമാണ്. 9.99 മുതൽ 13.90 ലക്ഷം വരെയാണ് വിലയുടെ ശ്രേണിയിൽ ഇത് തീർച്ചയായും പണത്തിന് യോജിച്ച മേന്മ നൽകുന്നു .

Photo Courtesy : Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മഹീന്ദ്ര മരാസ്സോ