Published On: Mon, Jan 29th, 2018

മണപ്പുറം എം.ബി.എ അവാര്‍ഡ് എം.പി രാമചന്ദ്രന് സമ്മാനിച്ചു

കൊച്ചി: 8ാമത് എം.ബി.എ അവാര്‍ഡിന് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി രാമചന്ദ്രന് സമ്മാനിച്ചു. ജനുവരി 27ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.

_MG_9395

2000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അര്‍ഹരാവുന്നത്. പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസാണ് എം.ബി.എ (മലയാളി ബിസിനസ്സ് അച്ചീവര്‍) അവാര്‍ഡ് നല്‍കുന്നത്.

_MG_9379

എം.ബി.എ അവാര്‍ഡ് ലഭിക്കുന്നവര്‍ 2000 കോടി ആസ്തിയുള്ള മലയാളി സമ്പന്നരുടെ സംഘടനയായ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ അംഗമാകുമെന്ന് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി അറിയിച്ചു. ബിസിനസ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായസംരംഭകരില്‍ ഒരാളാണ് ഈ ബഹുമതിക്ക് അര്‍ഹനാവുന്നത്.

_MG_9389

വി.പി നന്ദകുമാര്‍ (എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), ജോയ് ആലുക്കാസ് (ചെയര്‍മാന്‍, ജോയ് ആലുക്കാസ്), എം.എ യൂസഫ് അലി (മാനേജിംഗ് ഡയറക്ടര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍), ടി.എസ് കല്ല്യാണരാമന്‍ (ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, കല്ല്യാണ്‍ ജ്വല്ലേഴ്‌സ്), പി.എന്‍.സി മേനോന്‍ ( ഫൗണ്ടര്‍ & ചെയര്‍മാന്‍, ശോഭ ഗ്രൂപ്പ്), ഗോകുലം ഗോപാലന്‍ (ഫൗണ്ടര്‍ & ചെയര്‍മാന്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്), രവി പിള്ള (ഫൗണ്ടര്‍ & മാനേജിംഗ് ഡയറക്ടര്‍, ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരാണ് മുന്‍വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മണപ്പുറം എം.ബി.എ അവാര്‍ഡ് എം.പി രാമചന്ദ്രന് സമ്മാനിച്ചു