Published On: Wed, Apr 10th, 2019

പ്രധാന മന്ത്രി നരേന്ദ്ര മോദി സൈന്യത്തിൻറെ പേരിൽ വോട്ടഭ്യർത്ഥന: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പ്രധാന മന്ത്രി നരേന്ദ്ര മോദി സൈന്യത്തിൻറെ പേരിൽ വോട്ടഭ്യർത്ഥന നടത്തിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരിലാണ് വോട്ടഭ്യർത്ഥന നടത്തിയത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് ബിജെപിക്കുവേണ്ടി വോട്ട് അഭ്യർത്ഥന നടത്തിയത്. ബാലാകോട്ടില്‍ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി വ്യോമാക്രമണം നടത്തിയ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച്‌ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പ്രധാന മന്ത്രി നരേന്ദ്ര മോദി സൈന്യത്തിൻറെ പേരിൽ വോട്ടഭ്യർത്ഥന: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി