Published On: Wed, Sep 5th, 2018

മേള റദ്ദാക്കിയതിൽ അതൃപ്തി – ചീഫ് സെക്രട്ടറിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻറെ കത്ത്

A.K._Balan,_Minister

ചലച്ചിത്ര മേള റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ലന്നും  സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച തീരുമാനത്തോടും എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്.മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് വിരുദ്ധമാണ് പൊതുഭരണവകുപ്പിന്റെ തീരുമാനമെന്ന് എ.കെ.ബാലന്‍ പറഞ്ഞു.തീരുമാനത്തിനെതിരെ ചലച്ചിത്ര അക്കാദമിയും രംഗത്ത് വന്നിട്ടുണ്ട്. ചലച്ചിത്ര മേള ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്നും സര്‍ക്കാര്‍ ഫണ്ട് ഒഴിവാക്കി അക്കാദമി ഫണ്ടുപയോഗിച്ച് മേള നടത്താമെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മേള റദ്ദാക്കിയതിൽ അതൃപ്തി – ചീഫ് സെക്രട്ടറിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻറെ കത്ത്