Published On: Tue, Mar 13th, 2018

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് വന്‍ വിജയമുണ്ടാകുമെന്ന് കോടിയേരി; തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കാളികളാകാന്‍ സിനിമാ താരങ്ങളും

 

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ വന്‍ വിജയം നേടാന്‍ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന നിര്‍ണ്ണായക തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. അതേസമയം തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍ സിനിമാ താരങ്ങളേയും പങ്ക് കൊള്ളിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

rima

 

സജി ചെറിയാന് വേണ്ടി നടന്‍മാരായ ഇന്നസെന്റ്, മുകേഷ്,നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ രംഗത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജഗദീഷ്, സലീംകുമാര്‍, സിദ്ധിഖ് എന്നിവരെ കോണ്‍ഗ്രസ്സും രംഗത്തിറക്കും. ബിജെപിക്ക് വേണ്ടിയും സിനിമാ താരങ്ങള്‍ രംഗത്തിറങ്ങുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. സാംസ്‌കാരിക നായകരെ പ്രചരണത്തിനിറക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. തെരുവു നാടകങ്ങളും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടിയുള്ള ഗാനങ്ങളും തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍ ചെങ്ങന്നൂര്‍.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് വന്‍ വിജയമുണ്ടാകുമെന്ന് കോടിയേരി; തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കാളികളാകാന്‍ സിനിമാ താരങ്ങളും