Published On: Tue, Jul 25th, 2017

വ്യക്തി താല്പര്യത്തിനായി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് കുമ്മനം

 

kummanamതിരുവനന്തപുരം: കേന്ദ്രഭരണത്തിന്റെ തണലില്‍ ബി.ജെ.പിയില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടയുടന്‍ അവയെ വേരോടെ പിഴുതെറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തിള്‍ക്കണ്ണികള്‍ ഇനിയുമുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കുമെന്നും അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും കുമ്മനം വ്യക്തമാക്കി. വ്യക്തി താല്പര്യത്തിനായി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോഴ വ്യക്തി കേന്ദ്രീകൃതമായ സാമ്പത്തിക തട്ടിപ്പാണെന്നും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ബി.ജെ.പി കേരളഘടകത്തെ അഴിമതിക്കാരായി മുദ്ര കുത്തുന്നവരെ കരുതിയിരിക്കണമെന്നും കുമ്മനം പറഞ്ഞു. മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വ്യക്തി താല്പര്യത്തിനായി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് കുമ്മനം