Published On: Sat, Dec 23rd, 2017

സി.പി.എം ആക്രമണങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാവരുതെന്ന് കുമ്മനം

kummanamകണ്ണൂര്‍: സി.പി.എം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തന്റെ ചുമതല നിര്‍വ്വഹിക്കാന്‍ ഗവര്‍ണര്‍ക്ക് തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ക്രമസമാധാനം തകര്‍ന്ന അവസ്ഥയില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും കുമ്മനം വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ പോലീസ് സി.പി.എം പക്ഷം ചേരുകയാണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഉടന്‍ ഗവര്‍ണര്‍ പി.സദാശിവത്തെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സി.പി.എം ആക്രമണങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാവരുതെന്ന് കുമ്മനം