Published On: Thu, Dec 28th, 2017

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് കുമ്മനം രാജശേഖരന്‍

 

kummanamതിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബുധനാഴ്ച ശ്രീകാര്യത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ശ്രീകാര്യത്തെ അക്രമസംഭവങ്ങളില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും കുമ്മനം പ്രതികരിച്ചു. കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തന്റെ ചുമതല നിര്‍വ്വഹിക്കാന്‍ ഗവര്‍ണര്‍ക്ക് തന്റേടം വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചിരുന്നു. അതേസമയം സി.പി.എം-ബി.ജെ.പി ചര്‍ച്ചക്കുശേഷം കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. 15 അംഗ ആര്‍.എസ്.എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് കുമ്മനം രാജശേഖരന്‍