Published On: Mon, Aug 14th, 2017

കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017

 

ADVT Mrs South India
കൊച്ചി: വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരം ഓഗസ്റ്റ് 18ന് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും. കോറല്‍ ഗ്രൂപ്പാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യ പ്രായോജകര്‍. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യു വാച്ചസ്, യുണീക് ടൈംസ് മാഗസിന്‍, ഫാറ്റിസ് എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.

മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന പെഗാസസ്, ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സിന്റെ സഹകരണത്തോടുകൂടിയാണ് മിസിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ സാംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍ ജ്യോതി വിജയകുമാര്‍ (കൊച്ചി), ചിത്ര പോള്‍ (കോട്ടയം), ലക്ഷ്മി വത്സന്‍ (തൃശ്ശൂര്‍), സജ്‌നാസ് സലിം ഗുല്‍സാര്‍ (ദുബായ്), ഡോ. സ്മിത പ്രമോദ് (കൊച്ചി), വിനീത വിന്‍സന്റ് (അങ്കമാലി) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തുന്നത്. ഡിസൈനര്‍ സാരി, ബ്ലാക്ക് ഗൗണ്‍, റെഡ് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഓഗസ്റ്റ് 14ന് ആരംഭിക്കും. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.

ദാലു കൃഷ്ണദാസ് ( ഫാഷന്‍ കൊറിയോഗ്രാഫര്‍), എലീന കാതറിന്‍ അമോണ്‍ (മിസ് സൗത്ത് ഇന്ത്യ 2015), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ട്രെയിനേഴ്‌സ്), കൃഷ്ണ (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), ലിന്‍ഡ (ബ്യൂട്ടി എക്‌സ്‌പേര്‍ട്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

മിസിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ 1 ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപയും, സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.

വിജയികള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മിസിസ് ആന്ധ്ര ഇന്ത്യ സൗത്ത്, മിസിസ് കര്‍ണാടക ഇന്ത്യ സൗത്ത്, മിസിസ് കേരള ഇന്ത്യ സൗത്ത്, മിസിസ് തെലങ്കാന ഇന്ത്യ സൗത്ത്, മിസിസ് തമിഴ്‌നാട് എന്നീ പുരസ്‌കാരങ്ങളും മിസിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസിസ് കണ്‍ജീനിയാലിറ്റി, മിസിസ് പേഴ്‌സണാലിറ്റി, മിസിസ് കാറ്റ് വാക്ക്, മിസിസ് പെര്‍ഫക്ട് ടെന്‍, മിസിസ് ടാലന്റ്, മിസിസ് ഫോട്ടോജനിക്, മിസിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസിസ് സോഷ്യല്‍ മീഡിയ, മിസിസ് ക്യൂലനേറിയന്‍ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും. സൗന്ദര്യമത്സര ചരിത്രത്തില്‍ ആദ്യമായാണ് മിസിസ് ക്യൂലനേറിയന്‍ എന്ന സബ്‌ടൈറ്റില്‍ പുരസ്‌കാരം നല്‍കുന്നത്. പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ വീകേവീസാണ് മിസിസ് ക്യൂലനേറിയന്‍ സബ്‌ടൈറ്റിലിന്റെ പ്രായോജകര്‍.

കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. കറുപ്പ്/ ചുവപ്പ് നിറത്തിലുള്ള വസ്ത്രമായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, സീസ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ്, പറക്കാട്ട് റിസോര്‍ട്‌സ്്, കന്യക, നന്തിലത്ത് ജി-മാര്‍ട്, ഷഫീനാസ്, വീകേവീസ് കാറ്ററേഴ്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, ഒറിജിനല്‍സ്, മെര്‍മര്‍ ഇറ്റാലിയ, ഫോണ്‍ 4 എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017