Published On: Tue, May 8th, 2018

കണ്ണൂരിലെ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോടിയേരി

 

kodiyeriതിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രഭരണത്തിന്റെ തണലിലാണ് ആര്‍.എസ്.എസ് അക്രമ പരമ്പരകള്‍ നടത്തുന്നതെന്നും സംസ്ഥാനത്തെ ആര്‍.എസ്.എസ് ശിബിരങ്ങളില്‍ കൊലപാതക പരിശീലനമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലക്കത്തി താഴെ വെയ്ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്.എസുകാരെ ഉപദേശിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 15 സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബാബു, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് എന്നിവരുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന എഫ്.ഐ.ആര്‍ പുറത്തുവന്നു. ബാബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കണ്ണൂരിലെ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോടിയേരി