Published On: Fri, Oct 6th, 2017

കോണ്‍ഗ്രസിന്റെ പരാജയമാണ് ആര്‍.എസ്.എസിനെ വളര്‍ത്തിയതെന്ന് കോടിയേരി

 

KODIYERI_BALAKRISHNA_30814eകോഴിക്കോട്: കോണ്‍ഗ്രസിന്റെ പരാജയമാണ് മറ്റ് സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിനെ വളര്‍ത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വളരാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴടക്കാന്‍ സാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ജനരക്ഷാ മാര്‍ച്ചിന് കൊഴുപ്പുകൂട്ടാനാണ് ഡല്‍ഹിയില്‍ എ.കെ.ജി ഭവനു മുന്നില്‍ ബി.ജെ.പി സമരം നടത്തുന്നതെന്നും ഇത് തികഞ്ഞ ഫാഷിസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ് എന്നും അങ്ങനെയൊരു പാര്‍ട്ടിയുമായി യാതൊരു വിധ സഖ്യത്തിനില്ലെന്നും കോടിയേരി വിശദമാക്കി.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കോണ്‍ഗ്രസിന്റെ പരാജയമാണ് ആര്‍.എസ്.എസിനെ വളര്‍ത്തിയതെന്ന് കോടിയേരി