Published On: Mon, Jun 11th, 2018

സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് കോടിയേരി

Kodiyeri-Balakrishnan_0

കോട്ടയം: ജോസ്.കെ.മാണി എം.പി സ്ഥാനം രാജിവെക്കുന്നതോടെ മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു വര്‍ഷത്തേക്ക് കോട്ടയത്ത് എം.പി ഇല്ലാത്ത സ്ഥിതിയാണ് വരാന്‍ പോകുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരള കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും അതിനാലാണ് രാജ്യസഭയിലേക്ക് മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് കോടിയേരി