Published On: Mon, Feb 19th, 2018

ഷുഹൈബിന്റെ മരണവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

 

kodiyeriതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ മരണവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണെന്നും കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും അതില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഷുഹൈബിന്റെ കൊലപാതകം സി.പി.എമ്മിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും സംസ്ഥാനത്ത് നടന്ന അരുംകൊലയെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കാത്തത് ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഷുഹൈബിന്റെ മരണവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍