Published On: Mon, Aug 20th, 2018

ദക്ഷിണേന്ത്യൻ റീറ്റെയ്ൽ വിപണിയിലെ രാജാവ് – ഗോപു നന്തിലത്ത്

cover
രാജ്യത്തെ ഏറ്റവുമധികം പ്രചാരം നേടിയ സംരംഭകരിലൊരാൾ, മൂന്നു പതിറ്റാണ്ടുകളിലധികമായി കേരളത്തിൻറെ ഗൃഹോപകരണ വില്പനമേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം..വിശ്വസനീയമായ സേവനത്തിലൂടെ ഉപഭോകതാക്കളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച നന്തിലത്ത് ഗ്രൂപ്പിൻറെ അമരക്കാരൻ കേരളത്തിന്റെ സ്വന്തം ഗോപു നന്തിലത്ത്, തൃശൂരിൽ കുറുപ്പം റോഡിലെ ഗാർഹിക ഉപകരണങ്ങൾ വിൽക്കുന്ന ഒരു ചെറിയ ഷോറൂമിൽ നിന്നും കേരളത്തിലുടനീളം 35 റീട്ടെയ്ൽ ഷോറൂമുകളുമായി നന്തിലത്ത് -ജി -മാർട്ട് ജൈത്രയാത്ര തുടരുകയാണ്
തൃശൂരിലെ നന്തിലത്ത് -ജി -മാർട്ടിനെ ഇലക്ട്രോണിക് മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി ഉയർത്തുന്നതിൽ ഗോപു നന്തിലത്തിൻറെ പദ്ധതികൾ ഒരു പ്രധാന വഴിത്തിരിവായി. കേരളത്തിലെ ഡിജിറ്റൽ തരംഗത്തിനനുസരിച്ച് ഈ മേഖലയിലെ 200-ലധികം, ദേശീയ ,അന്തർദേശീയബ്രാൻഡുകൾ റീട്ടെയിൽ വിതരണത്തിലൂടെ നന്തിലത്ത് -ജി -മാർട്ട് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായി മാറ്റുകയായിരുന്നു . ആഗോളതലത്തിൽ പ്രശസ്തമായ ബ്രാൻഡുകളുടെ അപൂർവ്വവും , അത്യാധുനികവുമായ വീട്ടുപകരണങ്ങൾ കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക്സത്യസന്ധമായ സേവനത്തിലൂടെ ലഭ്യമാക്കാൻ നന്തിലത്ത് ജി-മാർട്ടിന് സാധിച്ചിട്ടുണ്ട് . എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും നമ്പർ 1 ഡീലർമാരുടെ സ്ഥാനത്ത് ഗോപു നന്തിലത്ത് ഗ്രൂപ്പ് നില കൊള്ളുന്നു

._MG_2511
1.ഈ ബിസിനസ്സ് രംഗത്തേക്ക് താങ്കളുടെ കടന്നുവരവിനെ ക്കുറിച്ച് ഞങ്ങളുടെ വായനക്കാരുമായി പങ്കുവയ്ക്കാമോ ?
1984 ൽ നന്തിലത്തിന്റെ ആദ്യ ഷോറൂംതൃശൂരിൽ കുറുപ്പം റോഡിലായിരുന്നു ആരംഭിച്ചത് .. ഇലക്ട്രോണിക് രംഗത്ത് കേരളത്തിലെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉയർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകളും ലഭ്യമാക്കുക എന്നുള്ള എൻറെ ഒരു സ്വപ്നസാക്ഷത്കാരമായിരുന്നു അത് . അക്കാലത്തെ മിക്ക പ്രമുഖ ബ്രാൻഡുകളും ഇപ്പോൾ നിലവിലില്ല. അന്ന് കേരളത്തിൽ ടെലിവിഷൻ ജനശ്രദ്ധ നേടിത്തുടങ്ങിയ കാലമായിരുന്നു . ബിസിനസ്സ് ആരംഭിച്ചപ്പോൾ മാന്യമായ ഒരു ബിസിനസ്സ് അവസരം ഈ രംഗത്തുണ്ടെന്നുള്ളത് ഞങ്ങൾ മനസ്സിലാക്കി, ബിസിനസ്സിൽ ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന ചില മൂല്യങ്ങളുണ്ട് . അതിൽനിന്നൊരുക്കലും ഒരു മാറ്റവുമുണ്ടാകില്ല.
2. വളർച്ചയ്ക്ക് കാരണമായ വഴിത്തിരിവുകൾ എന്തൊക്കയാണെന്ന് പറയാമോ ?
ഞങ്ങളുടെ ബിസിനസിന് ശക്തമായ അടിത്തറയുണ്ട് . ബിസിനസ്സിന്റെ വളർച്ചയ്ക്കാവശ്യമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു ആദ്യം ചെയ്തത് .ആഗോളവൽക്കരണത്തിന്റെ ഭാഗമായി ധാരാളം സംരംഭകർ ഈ മേഖലയിലേക്ക് കടന്നുവരികയും കടുത്ത മത്സരം നിലനിൽക്കുകയും ചെയ്തു . എങ്കിലും .ഞങ്ങളുടെ വളർച്ച എല്ലായ്പ്പോഴും സുസ്ഥിരമായിരുന്നു , 2004 ൽ തൃശൂരിലെ നന്ദലിത് ജി മാർട്ടിന്റെ ഉദ്ഘാടനം ബിസിനസ്സിൽ ഒരു വലിയ വഴിത്തിരിവായി. കേരളത്തിലെ ആദ്യത്തെ വലിയ വീട്ടുപകരണ ഷോറൂമുകളിൽ ഒന്നായിരുന്നു ഇത്. തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കൊച്ചി, പെരിന്തൽമണ്ണ, കൊല്ലം, ഇരിങ്ങാലക്കുട, വാടാനപ്പള്ളി, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, ആലപ്പുഴ, പെരുമ്പാവൂർ, പത്തനംതിട്ട
പട്ടാമ്പി, പാല, നേമം, കോട്ടക്കൽ, തിരുവല്ല, മണ്ണാർക്കാട്, കൊയിലാണ്ടി, വടകര
എന്നിവിടങ്ങളിൽ വിപുലമായ ഷോറൂമുകൾ തുറക്കാൻ സാധിച്ചു . ഞങ്ങളുടെ സാന്നിധ്യം കൂടുതൽ നഗരങ്ങളിലേക്ക് എത്തിക്കാനും ഞങ്ങളുടെ ഷോറൂമുകൾ 50 ആയി മാറ്റാനും ഉദ്ദേശിക്കുന്നു.

IMG_0015RGB - Copy
3. ഉപഭോക്താക്കൾ എന്തുകൊണ്ട് ഗോപു നന്തിലത്ത് ജി മാർട്ട് തിരഞ്ഞെടുക്കുന്നു ?
ജി-മാർട്ടിൽ ഷോറൂമുകളിൽ വരുന്ന ഓരോ ഉപഭോക്താവും സന്തോഷത്തോടെയാണ് ഷോറും വിട്ടു പോകുന്നത് . മിതമായ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ കഴിയുന്നു എന്നതിനാലാണത് .ലോകത്തെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ അവനവന്റെ താത്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത .ജി-മാർട്ട് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത് . അതുകൊണ്ട് ഉപഭോക്താവിന് അവർ അർഹിക്കുന്ന ഇളവുകൾ കൊടുക്കുവാൻ സാധിക്കും . ഇത് ഉപയോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യത നൽകുന്നു .. മറ്റ് കമ്പനികൾക്ക് മാർക്കറ്റിൽ ലഭ്യമായ എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കാൻ കഴിയില്ല; അവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ കാറ്റലോഗുകൾ കാണിക്കുകയും തുടർന്ന് ഉൽപ്പന്നം ലഭ്യമാക്കുകയും ചെയ്യുന്നു. നേരെമറിച്ച്, എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കാൻ മതിയായ ഇടം ഉള്ള ഗോപു നന്തിലത്ത് ജി മാർട്ടിന്, ഓരോ ബ്രാൻഡും / മോഡലിന്റെ പ്രകടനം ഉപഭോക്താവിന് നേരിട്ട് കാണുവാനും അവരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ബ്രാൻഡുകൾ സ്വന്തമാക്കുവാനുമുള്ള സൗകര്യങ്ങൾ ഉണ്ട് . ഓരോ ഉപഭോക്താവും വിവിധങ്ങളായ സ്വഭാവരീതികളും താല്പര്യങ്ങളുമുള്ളവരാണ് . ഉപഭോക്താവിന് മികച്ച സേവനം നൽകുന്നതിനായി ജി മാർട്ടിന്റെ മുഴുവൻ സംഘത്തിനും പരിശീലനം ലഭിച്ചിട്ടുണ്ട്. സംരംഭകത്വം, ഉപഭോക്തൃ വിപണനം, വിപണനവിതരണം, ബിസിനസ് മാനേജ്മെന്റ്, ബ്രാൻഡ് ബിൽഡിംഗ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ളവരാണ്
4.താങ്കൾ ചില മൂല്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ ? വിശദീകരിക്കാമോ ?

ഉപഭോക്താക്കൾക്ക് ലഭിക്കാവുന്നതിൽവച്ചേറ്റവും മികച്ച സൗകര്യങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് തന്നെയാണ് കൂടുതൽ ഉപഭോക്താക്കളെ ഞങ്ങളിലേക്ക് ആകർഷിക്കുന്നതും . സേവകർക്ക് രാജാവുപോലെയാണ് ഞങ്ങൾക്ക് ഉപഭോക്താക്കളും .അത്കൊണ്ട് അവരുടെ ആവശ്യങ്ങൾ മനസിലാക്കി വേണ്ടത് ചെയ്തുകൊടുക്കുവാനും അഗീകൃത സർവ്വീസുകൾ സാധ്യമായ രീതിയിൽ ലഭ്യമാക്കുവാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് . ഒരിക്കൽ നന്തിലത്ത് ജി മാർട്ടിൻ നിന്നും സാധനങ്ങൾ വാങ്ങുന്ന ഒരാൾ തുടർന്നും ഞങ്ങളെത്തന്നെ സമീപിക്കുമെന്നുള്ളതാണ് . .കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്ന് വിശ്വസിക്കുന്നു. ഇന്നത്തെ നിലയിൽ ഞങ്ങളെ വളർത്തിയതും കഠിനാധ്വാനമാണ്

5. `ഓൺലൈൻ ഷോപ്പിംഗുകളുടെ കാലമാണല്ലോ ഇപ്പൊൾ . ഇത് പാരമ്പര്യവ്യാപാരത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ ?

ഓൺലൈൻ ഷോപ്പിങ് ഒരു ഫാഷൻ ആയിമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോൾ . ഗൃഹോപകരണരംഗത്ത് അത് എത്രകണ്ട് വിജയിക്കും എന്നതിനുറപ്പില്ല .മിക്ക ഗൃഹോപകരണങ്ങൾക്കും ഇൻസ്റ്റാളേഷൻ ആവശ്യമാണ് . ഓൺലൈനിൽ വാങ്ങുന്നവയ്ക്ക് ഈ സേവനം ലഭ്യമല്ല . കൊറിയറിൽ സ്ഥലത്ത് എത്തിച്ചുനൽകുക മാത്രമാണ് ചെയ്യുന്നത് . ഇത്തരം അനുഭവങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉണ്ടാകില്ല എന്നുള്ളത് ഞാൻ ഉറപ്പുവരുത്തിയിട്ടുണ്ട് . സുരക്ഷിതമായി വീട്ടുപകരണങ്ങൾ വീടുകളിൽ ഇൻസ്റ്റാളേഷൻ നടത്തുകയും പിന്നീടുള്ള എല്ലാ സേവനങ്ങളും ഞങ്ങൾ വീഴ്ചവരുത്താതെ നൽകുകയും ചെയ്യുന്നു . ഇത്തരം സൗകര്യങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമല്ല . അതുകൊണ്ടാണ് ഓൺലൈൻ പാരമ്പര്യരീതിയിലുള്ള വ്യാപാരത്തിൻറെ പ്രസക്തി നഷ്ടമാകാത്തത്. ഞാനും ഒരു ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട് , www.nadilathgmart.com .ഓൺലൈനിലൂടെ ഉപകരണങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഈ സൈറ്റിലൂടെ വാങ്ങാവുന്നതാണ് . മാത്രമല്ല ഷോറൂമിൽ നിന്നും നേരിട്ട് വാങ്ങുന്നവർക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളുംയാതൊരു വീഴ്ചയും കൂടാതെ ലഭിക്കുന്നതാണ് .
6. യൂണിക് എന്ന പദത്തിനോട് ഗോപു നന്തിലത്ത് എന്ന വ്യക്തിയെ ഉപമിച്ചാൽ ?

വളരെയധികം സന്തോഷം ..വിനയത്തോടെ മറ്റുള്ളവരോട് പെരുമാറുക എന്നതാണ് പ്രധാനം . നമ്മുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാപേരെയും ഒരുപോലെ കാണുകയും ഇടപഴകുകയും ചെയ്യുക . മാസത്തിൽ ഒരു തവണയെങ്കിലും എല്ലാ ഷോറൂമുകളും സന്ദർശിച്ച് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുകയും .ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് അവപരിഹരിക്കാനുള്ള രീതികൾ നടപ്പിലാക്കുകയും ചെയ്യുക .ഇവയൊക്കെയാവാം എന്നെ വ്യത്യസ്ഥനായി നിങ്ങൾക്ക് തോന്നുന്നത് .

IMG_0057cmyk
7.വിപണിയിലെ പുതിയ ട്രെൻഡുകൾ ഏതൊക്കെയാണ് ?
ട്രെൻഡുകൾ ഇപ്പോഴും മാറിക്കൊണ്ടിരിക്കും . ഉദാഹരണത്തിന് വേൾഡ് കപ്പ് ഫുട്ബോൾ സീസണിൽ 40 – 65 ഇഞ്ച് എൽ ഇ ഡി സ്മാർട്ട് ടി വി കൾ ട്രെൻഡായിരുന്നു .വലിയ സ്ക്രീനിൽ കളികാണാൻ കഴിയുക എന്നത് എല്ലാപേരും ഇഷ്ടപ്പെടുന്നതിനാൽ 40 – 65 ഇഞ്ച് എൽ ഇ ഡി സ്മാർട്ട് ടി വി കൾക്ക് കമ്പനികളെല്ലാം തന്നെ പ്രത്യേക വിലയും സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു .ഇത്തരത്തിൽ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് കൃത്യമായും അത് കൊടുക്കുക എന്നതാണ് അടിസ്ഥാന തത്വം .സോഷ്യൽ മീഡിയകൾ അടക്കിവാഴുന്ന ഈ കാലഘട്ടത്തിൽ ട്രെൻഡുകൾ സൃഷ്ടിക്കുക എന്നുള്ളത് ഒരു വലിയ സംഭവമല്ല . അന്താരാഷ്ട്ര വിപണിയിലിറങ്ങുന്ന എല്ലാ ഉൽപ്പന്നങ്ങളും അന്നേദിവസംതന്നെ ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നു .


8. ബിസിനസ്സിൽ കുടുംബത്തിന്റെ പിന്തുണ ?
ഭാര്യയും രണ്ടു മക്കളും പേരക്കുട്ടികളുമടങ്ങുന്നതാണ് എന്റെ കുടുംബം . ഭാര്യ ഷൈനി ഗോപു , പിന്തുണയുമായി എന്നോടൊപ്പം ഉണ്ട് . മകൾ ഐശ്വര്യ നന്തിലത്ത് , മരുമകൻ ഡോ . സുജിത് സുധീഷ് . അവർക്കു രണ്ട് മക്കൾ ദക്ഷയും ധ്രുവും . കുവൈറ്റിൽ ബിസിനസ്സാണവർക്ക് .മകൻ അർജ്ജുൻ നന്തിലത്ത് . ലണ്ടനിൽനിന്നും ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ എന്നെ ബിസിനസ്സിൽ സഹായിക്കുന്നു . മരുമകൾ അഷീവിക . പുതു തലമുറയുടെ ട്രെൻഡുകളും സോഷ്യൽമീഡിയ അപ്ഡേറ്റുകളും ബിസിനസ്സിനു പരിചയപ്പെടുത്തുന്നത് അർജുന്റെ ചുമതലയിലാണ് .ഭാര്യയുടെയും മക്കളുടെയും പിന്തുണയുള്ളതുകൊണ്ട് തന്നെയാണ് കരുത്തോടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് .

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ദക്ഷിണേന്ത്യൻ റീറ്റെയ്ൽ വിപണിയിലെ രാജാവ് – ഗോപു നന്തിലത്ത്