Published On: Fri, Sep 22nd, 2017

ഡൊണാള്‍ഡ് ട്രംപ് ഭ്രാന്തനായ വൃദ്ധനാണെന്ന് കിം ജോങ് ഉന്‍

kim jongസോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭ്രാന്തനായ വൃദ്ധനാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. അമേരിക്കയുടെ ഭരണാധികാരിയായ ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരു വിട്ടിരിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരിയായിരിക്കാനുള്ള യോഗ്യത ട്രംപിനില്ലെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വലുതാകും ട്രംപ് അനുഭവിക്കേണ്ടി വരികയെന്നും കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കിംഗ് ജോങ് ഉന്‍ രംഗത്തെത്തിയത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് കിമ്മിന്റെ പ്രസ്താവന പുറത്തുകൊണ്ടുവന്നത്.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഡൊണാള്‍ഡ് ട്രംപ് ഭ്രാന്തനായ വൃദ്ധനാണെന്ന് കിം ജോങ് ഉന്‍