Published On: Wed, Mar 21st, 2018

ചക്കക്കുരു മുരിങ്ങയ്ക്ക തീയല്‍

 

muringa theeyalചേരുവകള്‍

ചക്കക്കുരു – 1/4 കിലോ
വെള്ളം – 1 കപ്പ്
പച്ചമുളക് കീറിയത് – 5
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മുരിങ്ങയ്ക്ക – 3
വാളന്‍പുളി – 10 ഗ്രാം
തേങ്ങ ചിരകിയത് – 1 കപ്പ്
ഉണക്കമല്ലി – ഒരു തണ്ട്
കറിവേപ്പില – ഒരു തണ്ട്

വറുത്തിടേണ്ടത്

വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ചുവന്നുള്ളി – 2
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞ് നാലാക്കി മുറിക്കുക. വെള്ളം കുക്കറിലൊഴിച്ച് ചക്കക്കുരു, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കി ചൂടാറുമ്പോള്‍ കുക്കര്‍ തുറന്ന് മുരിങ്ങക്കായും പുളി പിഴിഞ്ഞതും അല്‍പം വെള്ളവും ഒഴിച്ച് മുരിങ്ങയ്ക്ക വേവിക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയത്, മല്ലി, കറിവേപ്പില എന്നിവ തേങ്ങ ചുവക്കുന്നതുവരെ വറുത്തെടുക്കുക. ഇത് തണുത്ത ശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കുക. ആ അരപ്പ് കുക്കറിലേക്ക് ചേര്‍ത്ത് തിളപ്പിച്ച് ചാറ് കുറുികിയ ശേഷം വാങ്ങാം. വറുത്തിടേണ്ട ചേരുവകള്‍ വറുത്ത് തീയലിന് മുകളില്‍ പകരണം.

 

Photo Courtesy : Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചക്കക്കുരു മുരിങ്ങയ്ക്ക തീയല്‍