Published On: Mon, Dec 31st, 2018

പുതുവത്സരാഘോഷ ദിനത്തിൽ മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

പുതുവത്സരാഘോഷ ദിനത്തിൽ മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മദ്യപിച്ചു വാഹനമോടിക്കുന്ന ആള്‍ മനുഷ്യബോംബിന് സമാനമാണെന്ന് പൊലീസ് മുന്നറിയിപ്പ് .പുതുവര്‍ഷനാളുകളുടെ ആഹ്‌ളാദാരവങ്ങള്‍ ഉയരുകയായി. എല്ലാവര്‍ഷവും പുതുവത്സരാഘോഷനാളുകളില്‍ റോഡപകടങ്ങളുടെ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്…ഈ പുതുവര്‍ഷത്തിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും അനുദിനം വര്‍ധിക്കുകയാണ്. മദ്യപിച്ചു വാഹനമോടിക്കുന്ന ആള്‍ മനുഷ്യബോംബിന് സമാനമാണ്. കാരണം അയാള്‍ മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. ഈ ആഘോഷരാവുകളില്‍ നിരത്തുകളിലെ ലഹരിയാത്രകള്‍ അന്ത്യയാത്രയാകാതിരിക്കട്ടെയെന്ന് പോലീസിന്റെ അറിയിപ്പിൽ പറയുന്നു .

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പുതുവത്സരാഘോഷ ദിനത്തിൽ മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്