Published On: Sat, Oct 7th, 2017

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍

 

kanam-rajendran-01തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സ്വഭാവവും തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കളെ തടയാതിരുന്നത് ഇടതുസര്‍ക്കാരിന്റെ ജനാധിപത്യ മര്യാദമൂലമാണെന്നും കാനം പറഞ്ഞു. സ്വന്തം സംസ്ഥാനത്തില്‍ ഏഴ് വര്‍ഷത്തോളം കാലുകുത്താനാവാതിരുന്ന അമിത് ഷാ കേരളം ജിഹാദികളുടെ നാടാണെന്ന് ആരോപിക്കുകയാണെന്നും ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് കെ.ആര്‍ അരവിന്ദാക്ഷന്‍ അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍