Published On: Sat, Oct 21st, 2017

ബി.ജെ.പി ഭയന്നിട്ടുണ്ടെങ്കില്‍ വിജയ് ചിത്രം കൊള്ളേണ്ടിടത്ത് കൊണ്ടു ; സിനിമക്ക് പിന്തുണ നല്‍കി കമല്‍ഹാസന്‍

ചെന്നൈ : വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നടത്തുന്ന ആക്രമണത്തെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. ചിത്രത്തില്‍ ജി.എസ്.ടിയെ പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്നും വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു രംഗവും ചിത്രത്തില്‍ നിന്നു നീക്കം ചെയ്യരുതെന്ന് കമല്‍ഹാസന്‍ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞു. ‘വിമര്‍ശകര്‍ക്ക് യുക്തിസഹമായി മറുപടി നല്‍കി വേണം വായടപ്പിക്കാന്‍. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നു എന്ന് പറയാന്‍ കഴിയൂ’.
ജി.എസ്.ടിക്കു പുറമേ ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പൂര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണവും ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നുള്ളതും ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്.

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ബി.ജെ.പി ഭയന്നിട്ടുണ്ടെങ്കില്‍ വിജയ് ചിത്രം കൊള്ളേണ്ടിടത്ത് കൊണ്ടു ; സിനിമക്ക് പിന്തുണ നല്‍കി കമല്‍ഹാസന്‍