Published On: Mon, May 14th, 2018

കലാശാല ബാബു അന്തരിച്ചു

Kalasala_Babu
കൊച്ചി: ചലച്ചിത്രതാരം കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകവേദികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയില്‍ തിളങ്ങിയത്. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. ലയണ്‍, ടു കണ്‍ട്രീസ്, കസ്തൂരിമാന്‍, റണ്‍വേ, പുതിയ മുഖം, ഒപ്പം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ധാരാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ലളിതയാണ് ഭാര്യ. മക്കള്‍: ശ്രീദേവി, വിശ്വനാഥന്‍.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കലാശാല ബാബു അന്തരിച്ചു