Published On: Thu, Mar 1st, 2018

കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

 

kadakampalliതിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുത്തിയോട്ടത്തില്‍ ബാലാവകാശലംഘനമുണ്ടോ എന്ന് പരിശോധിച്ച് പറയേണ്ടതാണെന്നും ഇതിനെതിരെ ഇപ്പോള്‍ ആരും ചാടിവീഴേണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തിയോട്ടം കുട്ടികളുടെ അവകാശം ലംഘിക്കുന്നുവെന്ന ഡി.ജി.പി ആര്‍.ശ്രീലേഖയുടെ ബ്ലോഗിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കേസ് എടുത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുത്തിയോട്ടം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം കുട്ടികളുടെ ജയിലറയായി മാറിയിരിക്കുകയാണെന്നും ആചാരത്തിന്റെ പേരില്‍ നരകയാതനയാണ് അവര്‍ അനുഭവിക്കുന്നതെന്നും ശ്രീലേഖ ബ്ലോഗില്‍ കുറിച്ചിരുന്നു.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍