Published On: Sat, Mar 10th, 2018

ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോകില്ലെന്ന് കെ. സുധാകരന്‍

 

K Sudhakaranകണ്ണൂര്‍: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന സി.പി.എം പ്രചാരണം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അവസാനയാളും പോയാലും താന്‍ കോണ്‍ഗ്രസിലുണ്ടാവുമെന്നും ബി.ജെ.പിയില്‍ നിന്ന് ക്ഷണം ലഭിച്ചുവെന്ന് പറഞ്ഞത് ധാര്‍മ്മികത കൊണ്ടാണെന്നും സുധാകരന്‍ വ്യക്തമാക്കി. ബി.ജെ.പി നയങ്ങളെ എതിര്‍ത്തുകൊണ്ടാണ് താന്‍ പ്രസംഗിക്കുന്നതെന്നും ഇടതുപക്ഷത്തിന്റെ പ്രചാരണം തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സി.പി.എം ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയാണെന്നും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ മാനസിക നില തകര്‍ന്നിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ എത്തിക്കുന്ന ഏജന്‍സി പണിയാണ് കെ. സുധാകരന്‍ ചെയ്യുന്നതെന്നുമുള്ള പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോകില്ലെന്ന് കെ. സുധാകരന്‍