ജസ്റ്റിസ് കെ .എം .ജോസഫ് സുപ്രിംകോടതി ജഡ്ജിയാകും
കേന്ദ്രസർക്കാരും കൊളീജിയവും തമ്മിൽ ആറുമാസമായി നിലനിന്നിരുന്ന ശീതസമരത്തിനൊടുവിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ .എം .ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു . ജനുവരി 10 ന് മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയുടെ പേരിനൊപ്പം ഇദ്ദേഹത്തിൻറെ പേരും കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു . അത്കേന്ദ്രം നിരസിക്കുകയായിരുന്നു . ജൂലൈ 16 ന് കൊളീജിയം യോഗം ചേർന്ന് വീണ്ടും ഇദ്ദേഹത്തിൻറെ പേര് സമർപ്പിക്കുകയായിരുന്നു .ഈ ഫയലുകൾ നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട് .ഒരു പേര് കൊളീജിയം രണ്ടുപ്രാവശ്യം ശുപാർശ ചെയ്താൽ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ .
അഖിലേന്ത്യ തലത്തിൽ നാല്പത്തിരണ്ടാം സ്ഥാനത്താണ് എന്നവാദമുയർത്തിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത് .
Photo Courtesy : Google/ images are subject to copyright