Published On: Thu, Jun 28th, 2018

താന്‍ ക്ലാസ് ഫോര്‍ ജീവനക്കാരനാണെന്ന് ജോയ് മാത്യു

 

joyകോഴിക്കോട്: അമ്മയില്‍ നിന്ന് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സിനിമ മേഖലയിലെ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുള്ള സംഘടനയാണ് അമ്മയെന്നും താന്‍ ക്ലാസ് ഫോര്‍ ജീവനക്കാരനാണെന്നും ജോയ് മാത്യു പ്രതികരിച്ചു. മുതിര്‍ന്ന കമ്മ്യൂണിസ്‌റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാര്‍ട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ രാജിവെച്ച നടികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എല്‍ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം തീരുമാനമെടുക്കാനെന്നും താമസിയാതെ അതുണ്ടാവുമെന്നും ജോയ് മാത്യു വ്യക്തമാക്കി. പുതിയതായി ആരംഭിച്ച വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

ജോയ് മാത്യുവിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

അമ്മയെക്കുറിച്ച്
”ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത്
സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം
എന്നാല്‍ അത് ശരിക്കും
നമ്മളെ വിശ്വസിപ്പിച്ചത്
എല്ലാം
ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .
ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു.
അതാണല്ലോ അതിന്റെ ഒരു ശരി
”അമ്മ” എന്നത് ഞാന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .
അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയൊക്കെത്തന്നെ –
അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് -സംഘടക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാര്‍ട്ടികള്‍
തുടങ്ങി പത്രപ്രവത്തക യൂണിയനില്‍
വരെ നടക്കുന്ന കാര്യങ്ങള്‍
സംഘടനക്കു പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ .
ഇതും അതുപോലെ കണ്ടാല്‍ മതി .
സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക്
രാജിവെക്കുന്നതിനും അവകാശമുണ്ട് –
അങ്ങിനെ ”അമ്മ” യിലെ നാല് അംഗങ്ങള്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍
എനിക്ക് പറയുവാനുള്ളത് ഇതാണ്
നേരത്തെ ഞാന്‍ പറഞ്ഞല്ലോ
എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും
മുതിര്‍ന്ന കമ്മ്യൂണിസ്‌റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാര്‍ട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ രാജിവെച്ച നടികള്‍ക്ക്
പിന്തുണയുമായി രംഗത്ത് വന്നു.
ഇത്തരുണത്തില്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എല്‍ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഞാന്‍ –
അവര്‍ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാന്‍
താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോള്‍ പറയാം.

 

 

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

താന്‍ ക്ലാസ് ഫോര്‍ ജീവനക്കാരനാണെന്ന് ജോയ് മാത്യു