Published On: Thu, Dec 14th, 2017

ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്: ജിഷയുടെ അമ്മ

 

jisha-motherകൊച്ചി: ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുതെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയെ കൊലപ്പെടുത്തിയ അമീറുളിന് താന്‍ ആഗ്രഹിച്ച ശിക്ഷ തന്നെ കോടതി വിധിച്ചുവെന്നും അവര്‍ പറഞ്ഞു. അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതു കേട്ടശേഷം പ്രതികരിക്കുകയായിരുന്നു രാജേശ്വരി. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 എ (ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗത്ത് പരിക്കേല്‍പിക്കല്‍), 376 (ബലാത്സംഗം), 342 (അന്യയായമായി തടഞ്ഞുവെയ്ക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കല്‍) എന്നീ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിവിധിയില്‍ പോലീസിന് അഭിമാനമുണണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ താന്‍ അഭിനന്ദിക്കുന്നതായും കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി.സന്ധ്യ പറഞ്ഞു. അതേസമയം അമീറുള്‍ ഇസ്ലാമിനെതിരായ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. ബി.എ ആളൂര്‍ പറഞ്ഞു. ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് തെളിവുകള്‍ ഇല്ലാതിരുന്നിട്ടും അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്: ജിഷയുടെ അമ്മ