Published On: Fri, Mar 9th, 2018

കോണ്‍ഗ്രസിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പി.ജയരാജന്‍

 

p_jayarajan_useകണ്ണൂര്‍: കോണ്‍ഗ്രസിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ എത്തിക്കുന്ന ഏജന്‍സി പണിയാണ് കെ. സുധാകരന്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷാ തയ്യാറാക്കിയ സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡവലപ്‌മെന്റ് ഇന്‍ കേരള എന്ന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് സുധാകരന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍.എസ്.എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കോണ്‍ഗ്രസിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പി.ജയരാജന്‍