Published On: Wed, Sep 20th, 2017

ഇന്ധനവില വര്‍ദ്ധിക്കുന്നതിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ArunJaitley_Moscow-kFyF--621x414@LiveMintന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണമെന്നും ഇതിന് നികുതി വരുമാനം ആവശ്യമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. അമേരിക്കയില്‍ ക്രൂഡ് ഓയില്‍ സംസ്‌കരണത്തില്‍ ഇടിവുണ്ടായതും ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ധിക്കുന്നതിലൂടെ ലഭിക്കുന്ന നികുതിയാണ് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സഹായിക്കുന്നതെന്നും നികുതി വരുമാനം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ ഇന്ധനവില കുറയുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ധനവില കൂടിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമനിധിക്കുള്ള പണം കണ്ടെത്തുന്നത് പെട്രോള്‍ ഉത്പന്നങ്ങളുടെ നികുതിയില്‍ നിന്നാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇന്ധനവില വര്‍ദ്ധിക്കുന്നതിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി