Published On: Fri, Apr 20th, 2018

റീറ്റെയ്ല്‍ രംഗത്തെ അതികായന്‍

_H000411_ppനൂതന ആശയങ്ങളുടെ കരുത്തില്‍ കേരളത്തിലെ റീറ്റെയ്ല്‍ രംഗം കീഴടക്കി മുന്നേറുകയാണ് ബിസ്മി ഗ്രൂപ്പ്. പരമ്പരാഗത വ്യവസായ സംരംഭങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ച് സ്വന്തമായി രൂപീകരിച്ച ബിസിനസ് നയത്തിലൂടെ ഇലക്ട്രോണിക്‌സ്, ഹൈപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ വിജയഗാഥ രചിക്കുകയാണ് ബിസ്മി. ഈ മേഖലയിലെ വെല്ലുവിളികളെ അതിജീവിച്ച് ദീര്‍ഘവീക്ഷണത്തോടെ ബിസ്മിയെ ഉയരങ്ങളിലേക്ക് നയിച്ച മാനേജിംഗ് ഡയറക്ടര്‍ വി.എ അജ്മലിന്റെ വിജയകഥ വായിക്കാം.

പിഡബ്ല്യുഡിയില്‍ ചീഫ് എന്‍ജിനീയറായിരുന്ന പിതാവ് വി എ അബ്ദുള്‍ ഹമീദിന്റെ പാത പിന്തുടര്‍ന്ന് പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ അജ്മല്‍ വിവാഹശേഷം ഭാര്യാപിതാവ് വി. എ യൂസഫിനൊപ്പമാണ് ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്. അതിവേഗ മാറ്റത്തിന് വിധേയമാകുന്ന ബിസിനസ് സാഹചര്യങ്ങളെ നേരിട്ട് റീറ്റെയ്ല്‍ രംഗത്ത് കരുത്തുറ്റ അടിത്തറ സൃഷ്ടിക്കാന്‍ അജ്മലിന് സാധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ഹൈപ്പര്‍ മാര്‍ക്കറ്റുകളും 11 ഇലക്ട്രോണിക്സ്-ഗൃഹോപകരണ റീറ്റെയ്ല്‍ സ്റ്റോറുകളുമായി ബിസ്മിയെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ മാനേജിംഗ് പാടവമാണ്. 2022ഓടെ വാര്‍ഷിക വിറ്റുവരവ് 750 കോടിയില്‍ നിന്ന് 4000 കോടിയില്‍ എത്തിക്കാനാണ് അജ്മല്‍ ലക്ഷ്യമിടുന്നത്.

റീറ്റെയ്ല്‍ മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയ ശേഷം 2001ല്‍ കൊച്ചിയിലാണ് ആദ്യ ബിസ്മി സ്റ്റോര്‍ തുറന്നത്. പിന്നീട് പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ എന്നിങ്ങനെ കൊല്ലം മുതല്‍ കോഴിക്കോട് വരെ 11 ഇടങ്ങളിലായി ബിസ്മി സ്റ്റോറുകള്‍ ആരംഭിച്ചു. ഫെസ്റ്റിവല്‍ സീസണില്‍ മാത്രം മാര്‍ക്കറ്റിംഗ് ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്കറ്റിംഗില്‍ പുതിയ പ്രവണത കൊണ്ടുവന്ന ബിസ്മി വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയത്. ജനങ്ങള്‍ ഷോപ്പിംഗിനായി കൂടുതല്‍ സമയം ചെലവിടുന്നത് ആഴ്ചയുടെ അവസാനമാണെന്ന് മനസ്സിലാക്കി ഞായറാഴ്ചകളിലും ബിസ്മി തുറന്നു പ്രവര്‍ത്തിച്ചു. അന്ന് കത്തിനിന്ന ചാനലുകളായ എ.സി.വി, ജ്യൂക്ക്‌ബോക്‌സ്, മെഡ്‌ലി എന്നിവയില്‍ പരസ്യം നല്‍കാന്‍ ബിസ്മിയുടെ റിസര്‍ച്ച് വിങ്ങ് തീരുമാനിച്ചതും ഷോറൂമില്‍ ഉപഭോക്താക്കളുടെ തള്ളിക്കയറ്റമുണ്ടാക്കി. 12 വര്‍ഷത്തിലധികം കേരളത്തിലെ പ്രധാന ഷോപ്പിംഗ മേളയായ വനിത ഉത്സവിന്റെ പാര്‍ട്ണറാകാന്‍ കഴിഞ്ഞതും ബിസ്മിയുടെ വിപണിമൂല്യം വര്‍ധിപ്പിച്ചു.

cover-and-back.inddഅഞ്ച് വര്‍ഷം മുമ്പ് ഒരു എം.എന്‍.സി റീട്ടെയ്ല്‍ ഭീമന്‍ വിപണിയില്‍ പ്രവേശിച്ചതോടെയാണ് പ്രവര്‍ത്തന മേഖല വിപുലപ്പെടുത്താന്‍ അജ്മല്‍ തീരുമാനമെടുത്തത്. ഒരു വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ആലപ്പുഴയില്‍ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. നിലവില്‍ ഏഴ് ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി വളര്‍ന്ന ബിസ്മി 2022 ഓടെ 40ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 40,000 സ്‌ക്വയര്‍ ഫീറ്റില്‍ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഫുഡ്‌കോര്‍ട്ട് എന്നിവ അടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റാണ് അജ്മല്‍ വിഭാവനം ചെയ്യുന്നത്.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഷോപ്പിന്റെ അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ പെരുമാറ്റം എന്നിവയില്‍ അജ്മല്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. സ്ത്രീകള്‍ക്കായി സലൂണുകള്‍, ചൈല്‍ഡ് കെയര്‍, ഡ്രൈ ക്ലീനിംഗ് സെന്ററുകള്‍, വനിതകളുടെ വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യം എന്നിവയും ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സവിശേഷതയാണ്.

ബിസിനസിനൊപ്പം ഫാമിംഗിലും കൈയ്യൊപ്പ് പതിപ്പിച്ച അജ്മല്‍ വിപണിയിലെത്തിച്ച ഫാമിലി എന്ന ബ്രാന്‍ഡ് ഇതിനകം ജനങ്ങളുടെ ഇഷ്ടം നേടിക്കഴിഞ്ഞു. പിറവത്ത് 300 പശുക്കളുമായി ആരംഭിച്ച ഫാമില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ശുദ്ധമായ പാല്‍ ഉല്പന്നങ്ങളാണ് ഈ എക്‌സ്‌ക്ലൂസീവ് ബ്രാന്റില്‍ ലഭ്യമാകുന്നത്.

‘സ്വന്തം മക്കള്‍ക്ക് നല്‍കുന്നവയെല്ലാം ശുദ്ധവും സുരക്ഷിതവുമാവണമെന്ന് നിര്‍ബന്ധമുള്ള വ്യക്തിയാണ് ഞാന്‍. ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ വില്‍ക്കുന്ന ഓരോ ഉല്പന്നത്തിലും ഈ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്നുണ്ട്. കൃഷിക്കാരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വിഷരഹിതമായ പഴങ്ങളും പച്ചക്കറികളുമാണ് ബിസ്മിയില്‍ ലഭിക്കുന്നത്. ഗുണമേന്മയേറിയ ഉല്പന്നങ്ങളിലൂടെ കുടുംബങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും’ – അജ്മല്‍ പറയുന്നു.
ആത്മാര്‍പ്പണമുള്ള ജീവനക്കാരാണ് ബിസ്മിയുടെ വിജയരഹസ്യം. അവരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കി മികച്ച ശമ്പളം നല്‍കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അജ്മല്‍ സദാസന്നദ്ധനാണ്. നാല് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 4000 ആയി വര്‍ധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.

സത്യസന്ധമായ രീതിയില്‍ ബിസിനസ്സിനെ സമീപിക്കണമെന്നാണ് പുതുതലമുറയിലെ വ്യവസായ സംരംഭകര്‍ക്ക് അജ്മല്‍ നല്‍കുന്ന നിര്‍ദേശം. ‘ബിസിനസ് ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോടീശ്വരനാവണമെന്ന അത്യാഗ്രഹം പാടില്ല. ഉപഭോക്താക്കളുടെ പണത്തിനൊത്ത മൂല്യം നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് കൂടെയുള്ളവര്‍ക്കും നല്‍കാനുള്ള മനസ്സ് ഉണ്ടാവണം.’ – അദ്ദേഹം വ്യക്തമാക്കി.
ബിസ്മി ഡീല്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ അജ്മല്‍. ംംം.യശാെശറലമഹ.രീാ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഇ-കൊമേഴ്‌സ് രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാവുകയാണ് ബിസ്മി. സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്ന അജ്മലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയുമായി കുടുംബം കൂടെയുണ്ട്. ബിസ്മി ഗ്രൂപ്പിന്റെ ഡയറക്ടര്‍ കൂടിയായ ഭാര്യ ഷബാനി അജ്മല്‍, മക്കളായ അഷിക അജ്മല്‍, മുഹമ്മദ് യൂസഫ് അജ്മല്‍ എന്നിവരാണ് ജീവിതത്തിലും ബിസിനസ്സിലും അദ്ദേഹത്തിന് കരുത്ത് പകരുന്നത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

റീറ്റെയ്ല്‍ രംഗത്തെ അതികായന്‍