Published On: Thu, Jun 22nd, 2017

ഗപ്പിയിലെ കുട്ടിക്കുറുമ്പന്‍: വിഷ്ണു സൂപ്പറാ… !!!

 

11696375_865224523564472_2169379436404909398_oമിഖായേല്‍ എന്ന ബാലന്റെ സ്വപ്‌നങ്ങളും നൊമ്പരങ്ങളും സൗഹൃദവും പകര്‍ത്തിയ ഗപ്പി സിനിമ കണ്ടവരാരും അതിലെ സൗഹൃദക്കൂട്ടത്തെ മറക്കില്ല. ആമിനയുടെ പ്രണയം നേടാന്‍ മത്സരിക്കുന്ന കുട്ടിക്കുറുമ്പന്മാര്‍ക്കിടയില്‍ ബ്ലാക്ക് ന്യൂഡില്‍സ് മുടിയുമായി വേറിട്ടു നിന്ന ഫ്രീക്കന്‍ ചെക്കന്റെ മുഖമായിരിക്കും ആദ്യം മനസ്സിലെത്തുക. ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി, കലി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായി മാറിയ വിഷ്ണുവാണ് ആ താരം. തൃക്കാക്കര ഭാരത് മാതാ കോളേജിലെ അവസാന വര്‍ഷ മലയാളം കോപ്പിറൈറ്റിംഗ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിന്റെ വിശേഷങ്ങളിലൂടെ….
സിനിമ എന്റെ സ്വപ്‌നം

കുട്ടിക്കാലം മുതല്‍ സിനിമയായിരുന്നു എന്റെ സ്വപ്‌നം. എങ്ങനെയെങ്കിലും സിനിമയില്‍ കയറണമെന്ന മോഹം ശക്തമായ സമയത്താണ് ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയിലേക്കുള്ള കാസ്റ്റിംഗ് കോള്‍ കാണുന്നത്. ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അതിനുശേഷം കലിയില്‍ അഭിനയിച്ചു. അപ്പോഴാണ് എനിക്ക് സിനിമയില്‍ എന്തെങ്കിലും ആകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന് കട്ടി കൂടിയത്.

ഗപ്പി

ഗപ്പി എന്നും എന്റെ പ്രിയപ്പെട്ട ചിത്രമാണ്. ഗപ്പിയുടെ ഭാഗമാവാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. തീയറ്ററുകളില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസ്സുകളില്‍ ഇഷ്ടം നേടാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. മികച്ച ബാലതാരമടക്കം അഞ്ച് സംസ്ഥാന അവാര്‍ഡുകളാണ് ഗപ്പിക്ക് ലഭിച്ചത്. ഇതില്‍പരം വേറെന്തു സന്തോഷമാണ് എനിക്കുള്ളത്.
സൗഹൃദങ്ങള്‍

ഒരു സൗഹൃദക്കൂട്ടായ്മയില്‍ നിന്ന് രൂപപ്പെട്ട ചിത്രമാണ് ഗപ്പി. സംവിധായകന്‍ ജോണേട്ടനും സിനിമയോട് വളരെയധികം ആവേശമുള്ള ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച സിനിമ. സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കി ചിത്രീകരിച്ച ഗപ്പിയിലെ അഭിനേതാക്കളും കട്ട ഫ്രണ്ട്‌സായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. നാഗര്‍കോവിലില്‍ 64 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ആ ദിവസങ്ങള്‍ ഞങ്ങള്‍ വളരെയധികം ആസ്വദിച്ചു. ഷൂട്ടിംഗ് തീര്‍ന്ന ശേഷം കരഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. ഇപ്പോഴും ആ സൗഹൃദങ്ങള്‍ അതേ തീവ്രതയോടെ നിലനില്‍ക്കുന്നു.

15781150_1221927871227467_8765814162263862400_nചേതന്‍ ജയലാല്‍

ഏകദേശം എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും തന്നെയുള്ള റെയര്‍ പീസാണ് ചേതന്‍. ഒരേ മൈന്റുള്ള എന്റെ വേറൊരു വെര്‍ഷന്‍. അങ്ങനെയുള്ളവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?? പിന്നെ ചെക്കന്‍ വേറെ ലെവല്‍ ആണെന്ന് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? ഭീകരനാണവന്‍!!!!!

ദുല്‍ഖര്‍, ടൊവിനോ, മണികണ്ഠന്‍ ആചാരി

ലോഡ് ലിവിങ്‌സ്റ്റണ്‍, കലി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ എല്ലാവരേയും പേടിയായിരുന്നു. അതിനാല്‍ ചാക്കോച്ചനെയും ദുല്‍ഖറിനെയുമെല്ലാം മാറിനിന്ന് വീക്ഷിക്കുമായിരുന്നു. ഗപ്പിയില്‍ അഭിനയിക്കുമ്പോള്‍ ടൊവിനോ ചേട്ടന്‍ ഒരു സഹോദരനെപ്പോലെ കൂടെനിന്ന് പിന്തുണ നല്‍കിയിരുന്നു. എന്നെ ഞെട്ടിച്ച ഒരു വ്യക്തിയാണ് മണികണ്ഠന്‍ ചേട്ടന്‍. വളരെ സ്‌നേഹവും പിന്തുണയും നല്‍കി കൂടെ നില്‍ക്കും. പുതിയ ചിത്രത്തില്‍ ഞാന്‍ മണികണ്ഠന്‍ ചേട്ടന്റെ ചെറുപ്പകാലമാണ് അവതരിപ്പിക്കുന്നത്.
13434936_1045351238885132_6384496611174108764_nപുതിയ ചിത്രങ്ങള്‍

ബഷീറിന്റെ പ്രേമലേഖനം, മെല്ലെ, കിടു, പേരിട്ടിട്ടില്ലാത്ത ഒരു ആന്തോളജി മൂവി… ഇവയാണ് പുതിയ ചിത്രങ്ങള്‍

കുടുംബം

അച്ഛന്‍ പുരുഷന്‍, അമ്മ മിനി, അനിയത്തി വിഷ്ണുപ്രിയ എന്നിവര്‍ അടങ്ങുന്ന കൊച്ചുകുടുംബം. സിനിമയോടുള്ള എന്റെ ഭ്രാന്ത് അവര്‍ ആദ്യം അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലാണ്.

സ്വപ്‌നം

ഒരു സംവിധായകനാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതുവരെ ആരും കാണാത്ത, വ്യത്യസ്തമായ നല്ല സിനിമകള്‍ ചെയ്യണമെന്ന് സ്വപ്‌നം കാണുന്നു…

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഗപ്പിയിലെ കുട്ടിക്കുറുമ്പന്‍: വിഷ്ണു സൂപ്പറാ… !!!