Published On: Tue, Mar 20th, 2018

ഡോ.സി.ജെ. റോയ്: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിഭാസം

 

cjപടര്‍ന്നുപന്തലിച്ചു കഴിഞ്ഞ കോണ്‍ഫിഡന്റ് ഗ്രൂപ്പിനു പിന്നിലെ പ്രതിഭാസമാണ് ഡോ.സി.ജെ റോയ്. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാര്‍ക്കുള്ള ഫോര്‍ബ്‌സ് ലിസ്റ്റില്‍ 14ാം സ്ഥാനക്കാരനായ അദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തിയാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അദ്ദേഹം സ്ലൊവാകിന് വേണ്ടി ബാംഗ്ലൂരില്‍ സ്ഥാപിച്ച കോണ്‍സുലേറ്റിന്റെ മേധാവിയാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഒരു രാജ്യത്തില്‍ നിന്നും ഹോണററി കോണ്‍സല്‍ പദവി ലഭിക്കുന്ന യുഎഇയില്‍ നിന്നുള്ള ആദ്യ എന്‍.ആര്‍.ഐ ബിസിനസുകാരനാണ് ഡോ.സി.ജെ റോയ്.
സ്ലൊവാക് റിപബ്ലികിന്റെ കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും കോണ്‍സല്‍ ആയ റോയ് തന്റെ പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച് പറയുന്നു: ‘കര്‍ണാടകത്തിലും കേരളത്തിലുമുള്ള സ്ലൊവാക് പൗര•ാരുടെ സംരക്ഷണത്തിനായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ഒട്ടേറെ സ്ലൊവാക് പൗരന്മാര്‍ ജീവിക്കുന്നുണ്ട്. ഉല്‍പാദനമേഖലയിലാണ് അധികം സ്ലോവാക്യക്കാരും ജോലിചെയ്യുന്നത്. അവര്‍ക്ക് മെഡിക്കല്‍ സേവനമുള്‍പ്പെടെയുള്ള അടിയന്തിരാവശ്യങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാം. ഈ പദവിയിലൂടെ സ്ലോവാക്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും ഞാന്‍ ശ്രമിക്കുന്നു.’

ഉപഭോക്താക്കളുടെ വിശ്വാസം നേടുക, ഏറ്റവും മികച്ച സേവനം നല്‍കി പരമാവധി നേട്ടമുണ്ടാക്കുക എന്നിവയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഡോ. റോയിയുടെ ഭാര്യയും ബിസിനസ് പങ്കാളിയുമായ ലിന റോയ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിശ്വാസം തന്നെയാണ് ഈ സംരംഭത്തെ വിജയശ്രീലാളിതരായ കമ്പനികളുടെ തലപ്പത്ത് എത്തിച്ചത്. ഒട്ടേറെ വിജയപദ്ധതികള്‍ നടപ്പാക്കി മുന്നേറുന്ന കോണ്‍ഫിഡന്റിനെ മറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഉപഭോക്താക്കളുടെ സംതൃപ്തിയാണ്.

12,000 ഉപഭോക്താക്കളുമായി റിയല്‍ എസ്റ്റേറ്റ് ഡപലപ്‌മെന്റ് കമ്പനികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയിന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയ്ല്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) എന്നീ മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ടൗണ്‍ഷിപ്പുകളിലെ ഗേറ്റ്ഡ് കമ്മ്യൂണിറ്റികള്‍, കമേഴ്‌സ്യല്‍ ടവറുകള്‍, മാളുകള്‍, വില്ലകള്‍, അപാര്‍ട്‌മെന്റുകള്‍, സ്‌കൂളുകള്‍, സോഫ്റ്റ് വെയര്‍ ടവറുകള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ 150 പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ബാംഗ്ലൂരില്‍ 450 ഏക്കറില്‍ 325 കോടി ചെലവില്‍ സ്ഥാപിക്കുന്ന ഗോള്‍ഫ് ക്ലബ്ബ് കര്‍ണ്ണാടകയില്‍ സ്വകാര്യ വ്യക്തിയുടെ കീഴില്‍ വരുന്ന വാണിജ്യാടിസ്ഥാനത്തില്‍പ്പെട്ട ഏറ്റവും വലിയ പദ്ധതിയാണ്. 6000 ഫ്‌ളാറ്റുകളുള്ള ഹൗസിംഗ് പദ്ധതിയുടെ ആസൂത്രണത്തിലാണ് ഇപ്പോള്‍ സി.ജെ റോയ്. 25,000 പേര്‍ക്ക് ഒരേ സമയം താമസസൗകര്യം ഒരുക്കുന്ന പദ്ധതിക്കുള്ള ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. ദുബായില്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ ട്രേഡിംഗ് ചെയ്യുന്ന കോണ്‍ഫിഡന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എല്‍എല്‍സിയും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണ്. സീറോ ഡെബ്റ്റ് പ്രോജക്ട് ബേസിസിലാണ് കോണ്‍ഫിഡന്റ് പദ്ധതികള്‍ രൂപീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രതിബദ്ധതയുള്ള ജീവനക്കാരുടെ ടീമും മികച്ച ഇച്ഛാശക്തിയും ഇത്രയും കാലം ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമാണ് തന്റെ സ്വപ്‌നങ്ങള്‍ നേടാന്‍ ഡോ.സി.ജെ റോയിയെ പ്രാപ്തമാക്കുന്നത്. അദ്ദേഹത്തിന്റെ അത്യപൂര്‍വ്വമായ സമര്‍പ്പണബോധവും കഠിനാധ്വാനവും അഭിനിവേശവുമാണ് കമ്പനിയുടെ ആദ്യനിക്ഷേപത്തെ ഇപ്പോള്‍ ശതകോടികളില്‍ എത്തിച്ചത്. ഓരോ ഉപഭോക്താവിനെയും വിലമതിക്കാനാവാത്ത നിധിയായി കാണുന്ന സമീപനമാണ് തന്റെ വിജയരഹസ്യമെന്ന് ഡോ. റോയ് പറയുന്നു.

ഇപ്പോള്‍ 100 കോടി യുഎസ് ഡോളര്‍ ആസ്തിയുള്ള കമ്പനിക്ക് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും ശക്തമായ സാന്നിധ്യമുണ്ട്. നടന്നുവരുന്ന പദ്ധതികളുടെയും പണി പൂര്‍ത്തിയാക്കി പദ്ധതികള്‍ കൈമാറുന്നതിന്റെയും എണ്ണം കണക്കിലെടുത്താല്‍ കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കോണ്‍ഫിഡന്റ്. ആരോഗ്യം, എവിയേഷന്‍, ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയിന്‍മെന്റ്, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ് എന്നീ രംഗങ്ങളില്‍ വന്‍നിക്ഷേപം നടത്തി വിജയഗാഥ തുടരുകയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. നടപ്പിലാക്കിവരുന്ന പദ്ധതികളില്‍ ഒരു രൂപ പോലും കടമില്ലെന്നതാണ് 150 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയ കമ്പനിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ചലച്ചിത്ര മേഖലയിലും കൈയ്യൊപ്പ് പതിപ്പിച്ച ഡോ.സി.ജെ റോയ് മലയാളത്തിലും കന്നഡയിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ കാസനോവ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മ്മിച്ച ചിത്രമാണ്. കോണ്‍ഫിഡന്റിന്റെ പെര്‍ഫ്യൂം ബിസിനസായ പെര്‍ഫ്യൂം മോണ്ടെയുടെ ഉദ്ഘാടനത്തിന് കിം കര്‍ദഷിന്‍ എന്ന ലോകപ്രശസ്തതാരത്തെ ദുബായില്‍ എത്തിച്ചതിന് പിന്നില്‍ ഡോ.സി.ജെ റോയ് ആയിരുന്നു.

cj roy2013ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത അദ്ദേഹം 2016 ഐസിസി ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ വേള്‍ഡ് വൈഡ് സ്‌പോണ്‍സര്‍ കൂടിയായിരുന്നു. മലയാളം, തമിഴ്,തെലുങ്ക് ചലച്ചിത്ര രംഗത്തെ 500 ഓളം താരങ്ങള്‍ പങ്കെടുത്ത സൈമ ഫിലിം അവാര്‍ഡ്‌സ് 2015ല്‍ ദുബായിലും 2016ല്‍ സിംഗപ്പൂരിലും സ്‌പോണ്‍സര്‍ചെയ്തത് കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച നിലവാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാംഗ്ലൂരില്‍ നാല് ഹോട്ടലുകളും റിസോര്‍ട്ടുകളും സ്ഥാപിച്ചത്. അഭിമാനകരമായി തലയുയര്‍ത്തി നില്‍ക്കുന്ന കോണ്‍ഫിഡന്റ് കാസ്‌കേഡ്, കോണ്‍ഫിഡന്റ് അമൂന്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വ്യത്യസ്ത അനുഭവമായി നിലകൊള്ളുന്നു. ഇറക്കുമതി കയറ്റുമതി മേഖലയില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനി ഇപ്പോള്‍ കെട്ടിടനിര്‍മ്മാണ മേഖലയ്ക്കാവശ്യമായ മെറ്റീരിയലുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ദുബായിലും വിവിധ അപാര്‍ട്‌മെന്റ് പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കര്‍ണ്ണാടകയില്‍ 40 മള്‍ട്ടിപ്ലക്‌സുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതോടൊപ്പം മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ അടുത്ത വര്‍ഷം മുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കോണ്‍ഫിഡന്റിന് പദ്ധതിയുണ്ട്.

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ കാര്യത്തിലും കമ്പനി ഏറെ മുന്നിലാണ്.വര്‍ഷങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഡോ. റോയിയാണ് ആവശ്യക്കാരായവര്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ സജ്ജമാക്കുന്നത്. സൗജന്യ തിമിര ശസ്ത്രക്രിയകള്‍, സൗജന്യ ഡയാലിസിസ്, സൗജന്യ ഡയാലിസിസ് മെഷീനുകള്‍, എന്നിവ നല്‍കിവരുന്ന ഗ്രൂപ്പ് നിരവധി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ക്കും പണം ചെലവഴിച്ചിട്ടുണ്ട്. കോണ്‍ഫിഡന്റ് ഗിയര്‍ ഫൗണ്ടേഷന്‍ സ്‌കൂളിലൂടെ വിദ്യാഭ്യാസമേഖലയില്‍ ചുവടുവെച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. 2018ലെ ഏഷ്യ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡില്‍ ബെസ്റ്റ് ഇന്ത്യന്‍ ബില്‍ഡര്‍ അവാര്‍ഡ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വരുന്ന വര്‍ഷങ്ങളില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി രംഗത്ത് കരുത്താര്‍ന്ന ചുവടുകള്‍ വെയ്ക്കാനുള്ള പദ്ധതിയിലാണ്.
തൃശൂര്‍ ജില്ലയിലെ ഗുരുവായൂരാണ് റോയിയുടെ വേരുകള്‍. ഹോസ്പിറ്റാലിറ്റി, പെര്‍ഫ്യൂം ബിസിനസുകളുടെ ചുമതല വഹിക്കുന്ന ഭാര്യ ലിനി റോയ് താങ്ങായും പ്രചോദനമായും എപ്പോഴും റോയിക്കൊപ്പമുണ്ട്. സ്വിറ്റ്‌സര്‍ലാന്റിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്റെ ബിസിനസ് സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നത് കരുത്തുറ്റ കാഴ്ചപ്പാടാണ്.
ഒരു ശ്രേഷ്ഠമായ കാഴ്ചപ്പാടുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയം നമ്മളെ അനുഗ്രഹിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ ഈ കരുത്ത് പ്രകടമാണ്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഡോ.സി.ജെ. റോയ്: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിഭാസം