Published On: Tue, Jun 27th, 2017

വിജയത്തിന്റെ പാതയില്‍ അന്‍വര്‍

_Q3A5777 (1)ദിനംപ്രതി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പരസ്യരംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കുകയാണ് പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സ്. നൂതന ആശയങ്ങളും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി കേരളത്തിലെ പരസ്യ വിപണിയില്‍ ശ്രദ്ധേയമായ ഈ വ്യവസായസംരംഭം പരമ്പരാഗത പരസ്യ ഏജന്‍സികളില്‍ നിന്ന് വഴിമാറി സഞ്ചരിച്ച് സര്‍ഗ്ഗാത്മകതയുടെ പുത്തന്‍ അധ്യായം രചിക്കുകയാണ്. ഈ മേഖലയിലെ വെല്ലുവിളികളെ അതിജീവിച്ച് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സിനെ ഉയരങ്ങളിലേക്ക് എത്തിച്ച മാനേജിംഗ് ഡയറക്ടര്‍ എ.ടി അന്‍വറിന്റെ വിജയകഥ ഏവര്‍ക്കും പ്രചോദനമാവുക തന്നെ ചെയ്യും.

മനസ്സ് നിറയെ സിനിമയായിരുന്നു

സിനിമ മാത്രം സ്വപ്‌നം കണ്ടുനടന്ന എഞ്ചിനീയറിംഗ് ബിരുദധാരിയായ അന്‍വര്‍ എന്ന യുവാവിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സ്. സിനിമയില്‍ സഹസംവിധായകനായി കരിയര്‍ ആരംഭിച്ച അദ്ദേഹം പരസ്യങ്ങളുടെ അനന്തമായ മാര്‍ക്കറ്റിംഗ് സാധ്യത മനസ്സിലാക്കിയതോടെയാണ് പരസ്യ രംഗത്ത് ചുവടുറപ്പിക്കുന്നത്. 2005ല്‍ രണ്ട് ജീവനക്കാരുമായി ആരംഭിച്ച ഈ സ്ഥാപനം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ദക്ഷിണേന്ത്യയിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ഏജന്‍സിയായി വളര്‍ന്നുകഴിഞ്ഞു. ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സ്, എസ്പാനിയോ ഇവന്റ്‌സ്, ബ്ലാക്ക് ആന്റ് വൈറ്റ് പ്രൊഡക്ഷന്‍സ് എന്നീ മൂന്ന് സംരംഭങ്ങള്‍ക്കാണ് അന്‍വര്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

പ്രതിസന്ധികളിലും പുതുവഴികള്‍

‘നഷ്ടങ്ങളിലൂടെയാണ് ഞാന്‍ യാത്ര ആരംഭിച്ചത്. മലബാര്‍ കണ്ട ഏറ്റവും മികച്ച മ്യൂസിക് ഷോയായ അറേബ്യന്‍ ഡ്രീംസ് വിജയകരമായിരുന്നെങ്കിലും സാമ്പത്തികമായി എനിക്ക് ഏറെ നഷ്ടമുണ്ടാക്കിയ ഇവന്റായിരുന്നു. ഞാന്‍ ഒരു പരാജയമല്ലെന്ന് ലോകത്തിന് മുമ്പില്‍ തെളിയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ വാശിയോടെ മുന്നേറണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഈ നിശ്ചയദാര്‍ഢ്യമാവണം തന്നിലെ വ്യവസായ സംരംഭകനെ വളര്‍ത്തിയത് അന്‍വര്‍ പറയുന്നു.

റെയില്‍വേ അഡ്വര്‍ടൈസിംഗ്, ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ്, ബ്രാന്റിംഗ് ആന്റ് പ്രമോഷന്‍, ടെലിവിഷന്‍ കൊമേഴ്‌സ്യല്‍, ക്രിയേറ്റീവ് ആഡ് പര്‍സ്യൂട്‌സ്, ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റി എന്‍ഡോഴ്‌സ്‌മെന്റ് എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇന്ത്യന്‍ റെയില്‍വേയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ഇന്ത്യയില്‍ ആദ്യമായി ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിക്കുവേണ്ടി റെയില്‍വേ അഡ്വര്‍ടൈസിംഗ് കാംപയിന്‍ നടത്തി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ഏക പരസ്യഏജന്‍സിയാണ്. 2016ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ റെയില്‍വേ അഡ്വര്‍ടൈസിംഗ് പൂര്‍ണമായി ഏറ്റെടുത്തതോടെയാണ് ലിംക റെക്കോഡ് നേട്ടം ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സിന് കൈവരിക്കാനായത്. ഈ വിഭാഗത്തില്‍ ഗിന്നസ് റെക്കോഡ് നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ അന്‍വര്‍.

അടുത്ത പേജില്‍ തുടരുന്നു

Pages: 1 2 3

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിജയത്തിന്റെ പാതയില്‍ അന്‍വര്‍