Published On: Wed, Jul 5th, 2017

മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് ഇന്നസെന്റ്

innocent-5തൃശ്ശൂര്‍: അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് പ്രസിഡന്റ് ഇന്നസെന്റ്. ഇരുവരുടെയും പെരുമാറ്റം തന്റെ പ്രതിച്ഛായയും മോശമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കൂകിവിളിച്ച താരങ്ങളുടെ പെരുമാറ്റത്തിലും മാപ്പ് പറയുന്നുവെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ദിലീപും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ അംഗങ്ങളാണെന്നും അമ്മയെന്നും ഇരയോടൊപ്പമാണെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര താരങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അമ്മ ആരംഭിച്ചതെന്നും സംഘടനയെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് ഇന്നസെന്റ്