Published On: Thu, Mar 8th, 2018

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വ്വതി നടി

 

AWARDതിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ദ്രന്‍സാണ് 2017ലെ മികച്ച നടന്‍. ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പാര്‍വ്വതിയാണ് മികച്ച നടി. ഈ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഒറ്റമുറി വെളിച്ചമാണ് മികച്ച സിനിമ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറെ സ്വഭാവ നടനായും ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പോളി വത്സനെ സ്വഭാവനടിയായും തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരുക്കിയ സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. എം.എ നിഷാദാണ് മികച്ച കഥാകൃത്ത്. ചിത്രം: കിണര്‍.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വ്വതി നടി