Published On: Sat, Apr 14th, 2018

ഒരു പെണ്‍ക്കുട്ടിയുടെ പിതാവെന്ന നിലയില്‍ ഭീതിയുണ്ട് – പൃഥ്വിരാജ്

ഒരു പെണ്‍ക്കുട്ടിയുടെ പിതാവെന്ന നിലയില്‍ ഏറെ ഭീതിയോടെയാണ് കഴിയുന്നതെന്ന് പൃഥ്വിരാജ്. കത്വവ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭര്‍ത്താവ് എന്ന നിലയിലും ഒരു പെണ്‍ക്കുട്ടിയുടെ പിതാവ് എന്ന നിലയിലൂം ഭീതിയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ നമുക്ക് ശീലമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

maxresdefault (1)
ഇത്തരം അലോസരപ്പെടുത്തുന്ന സംഭവങ്ങളില്‍ ആശങ്കയുണ്ട്. ‘എന്താണ് പോസ്റ്റ് ചെയ്യേണ്ടത്. ആ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ക്രൂരമായി എന്നോ? അതോ ഇതിനെയെല്ലാം ന്യായീകരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ആരെങ്കിലും ഞാന്‍ പറഞ്ഞാണോ മനസിലാക്കേണ്ടത്. ഇതൊക്കെ ഞാന്‍ പറയേണ്ടതാണോ ? എനിക്ക് ഒന്നും പറയാന്‍ ഇല്ല ! ഒന്നും’ പൃഥ്വിരാജ് കുറിപ്പില്‍ വിശദമാക്കി. ‘
ഇത്തരം നാണക്കേടുകളെല്ലാം നമുക്ക് ശീലമാവുകയാണല്ലോ എന്നാലോചിക്കുമ്പോഴാണ് ഏറെ ഭയവും ആശങ്കയും ഉണ്ടാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഒരു പെണ്‍ക്കുട്ടിയുടെ പിതാവെന്ന നിലയില്‍ ഭീതിയുണ്ട് – പൃഥ്വിരാജ്