Published On: Mon, Mar 18th, 2019

ഹോണ്ട സിവിക്

dx_10544_crystal_black_pearl_front

ക്രോസ് ഓവറുകൾ തരംഗമാവുകയാണ് രാജ്യത്തുടനീളം. കാർ വാങ്ങണമെന്ന്  മോഹിച്ചവരൊക്കെ എസ് യു വി ആഗ്രഹിക്കുന്ന  കാലമാണിത്. അതിന്റെ വലിപ്പം, വിശാലമായ കാബിൻ, ഉയർന്ന  സീറ്റിംഗ് പൊസിഷൻ എന്നിവയാണ് എസ് യു വിയിലേക്ക് ജനങ്ങളെ ആകർഷിച്ചത്. ക്രോസോവറിനോടുള്ള ഈ പുത്തൻപ്രേമം, പ്രീമിയം സെഡാനുകൾക്ക് കഷ്ടകാലം കൊണ്ടുവന്നു . കഴിഞ്ഞ രണ്ടു വർഷമായി സെഡാനുകളുടെ വിൽപനയിലും വൻഇടിവുണ്ടായിരിക്കുന്നു . പക്ഷെ പുതിയ സിവിക് കാര്യങ്ങളെ മാറ്റിമറിക്കാൻ എത്തുകയാണ്.

 

2006 ലാണ് സിവികിന്റെ എട്ടാം  തലമുറ എത്തിയത്. പക്ഷെ ഇപ്പോൾ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും നമുക്ക് ഹോണ്ട സിവികിന്റെ പുതിയ പതിപ്പ് ലഭിക്കുകയാണ്. ഹോണ്ട സിവികിന്റെ ഈ പത്താം തലമുറക്കാരൻ സെഡാനുകളുടെ ഭാഗധേയം തിരുത്തിക്കുറിക്കാനെത്തുകയാണ്. കാലത്തിനൊത്ത ചേരുവകൾ ചേർത്ത് മുഖം മിനുക്കിയാണ് ഹോണ്ട സിവികിന്റെ വരവ്. ഒരു ഡീസൽ മോഡൽ കൂടി ഉണ്ട്.

2019hoc020101_640_12

സാധാരണ കാണുന്ന  സെഡാനിൽ നിന്നും  വ്യത്യസ്തമാണ് സ്‌റ്റൈലിങ്. നീളം കൂടിയ ബോണറ്റും സ്‌റ്റൈലായ ഒരു പിൻഭാഗവും ഉണ്ട്. മുൻഭാഗം ഷാർപ്പാണ്. വലിയ ഗ്രില്ലും ആധുനികമായ എൽഇഡി ഹെഡ്‌ലാമ്പും ഉണ്ട്. വീൽ ആർച്ചുകൾ വലുതാണ്. ബോണറ്റിന്റെ ഷട്ട്  ലൈനുകളെ നിർവ്വചിക്കുന്ന  തരത്തിലാണ് ഫെൻഡറുകൾ. റൂഫിന് ഷാർപായ ഒരു വളവുണ്ട്. ബുമറാങ് ആകൃതിയിലുള്ള എൽഇഡി ലാമ്പുകളോട് കൂടിയ പിൻഭാഗത്തിന് ആകർഷകമായ ലുക്ക് ഉണ്ട്. വില കൂടിയ മോഡലിന് 17 ഇഞ്ചിന്റെ അലോയ് വീലുകളാണ്. ടയറുകളാകട്ടെ  215/50ആർ17 എന്ന  നിലയ്ക്കാണ്. പേര് കേട്ട  കാർ നിർമ്മാതക്കൾ വരെ ഇങ്ങിനെയൊരു ചോയ്‌സിന് പോയിട്ടില്ല.

പഴയ സിവികിന്റെ കാബിൻ അന്ന്  ഏറെ വാഴ്ത്തപ്പെട്ടിരുന്നു . പക്ഷെ പുതിയ സിവികിൽ കാര്യങ്ങൾ കൂടുതൽ പുതുമയാർന്നതാണ്. ഹോണ്ട സിആർവിയിൽ നിന്നും  കടം കൊണ്ടതാണ് ഇൻസ്ട്രുമെന്റ് കസോൾ. ഒരേയൊരു മാറ്റം കൂടുതൽ മികച്ച ഗ്രാഫിക് ഉണ്ടെന്നതാണ്. ഡാഷ്‌ബോർഡിനെ പൊതിഞ്ഞിരിക്കുന്നത് സോഫ്‌ററായ മെറ്റീരിയൽ കൊണ്ടാണ്. മുൻസീറ്റുകൾക്ക് നല്ല സപ്പോർട്ടാണ്. ചരിഞ്ഞ റൂഫ് കാരണം പിൻസീറ്റുകൾക്ക് ഹെഡ് റൂം കുറവാണ്. ലെഗ് സ്‌പേസ് മുൻപിൽ അൽപം കുറവാണ്. സീറ്റുകൾ വിശാലമാണ്. ഐവറി നിറം കുറെക്കൂടി ഗാംഭീര്യം നൽകുന്നു . ക്യാബിനിൽ മതിയായ സ്റ്റോറേജ് സൗകര്യമുണ്ട് . ബൂട്ട്  സ്‌പേസ് 430 ലിറ്ററാണ്.

 

ഇഎസ്പി, ഹിൽ സ്റ്റാർട്ട്  അസിസ്റ്റ്, ഓട്ടോ  ഹോൾഡ്, ആറ് എയർബാഗുകൾ, ഡ്യുവൽ സോ ക്ലൈമറ്റ് കട്രോൾ, ഇലക്ട്രിക്കൽ അഡ്ജസ്റ്റുമെന്റുള്ള ഡ്രൈവിംഗ് സീറ്റാണ്. ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയോടും കൂടിയ ഏഴിഞ്ച് ടച്ച് സ്‌ക്രീനുണ്ട്. റിവേഴ്‌സ് ക്യാമറ, റിമോട്ട്  എഞ്ചിൻ സ്റ്റാർട്ട് , ഓട്ടോമാറ്റിക് ലോക്കിംഗ്, സറൂഫ് എന്നീ  ആധുനിക സൗകര്യങ്ങളും ഉണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷൻ തിരഞ്ഞെടുക്കാം: 141ബിഎച്ച്പി, 1.8 ലിറ്റർ പെട്രോൾ ഓട്ടോമാറ്റികും 120 ബിഎച്ച്പി, 1.6 ലിറ്റർ ഡീസൽ മാനുവൽ മോഡലും. ആർ18എ എന്ന  പഴയ സിവിക് എഞ്ചിൻ വീണ്ടും തിരിച്ചുവരുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കാറിന്റെ പ്രവർത്തനക്ഷമത കൂട്ടാൻ റിവേഴ്‌സ്ഡ് വിടെക് സംവിധാനം ഉണ്ട്. പഴയ സിവികിന് അഞ്ച് സ്പീഡോടുകൂടിയ സാധാരണ ഓട്ടോമാറ്റിക് ആണെങ്കിൽ, പുതിയ സിവികിന് പാഡിൽ ഷിഫ്‌റ്റോടുകൂടിയ ഏഴ് സ്റ്റെപ്പടങ്ങിയ സിവിടി സംവിധാനമാണുള്ളത്. ടൗണിൽ ഓടിക്കാൻ പറ്റിയ കാറാണ്. നല്ല ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു . അതിവേഗതയെടുക്കുമ്പോൾ എഞ്ചിൻ സമ്മർദ്ദശബ്ദം ഉണ്ടാക്കും. പെട്രോൾ എഞ്ചിനിൽ മാനുവൽ ട്രാൻസ്മിഷൻ കിട്ടിയിരുന്നെങ്കിൽ എന്ന്  ആഗ്രഹിച്ചുപോകുന്നു .

 

നഗരത്തിന് പുറത്ത് ദീർഘദൂരയാത്ര പതിവെങ്കിൽ ഡീസൽ ആണ് നല്ലത്. 120 ബിഎച്ച്പിയും 300എൻഎം ടോർകും ഉണ്ട്. പുതിയ സിവികാകട്ടെ  300 കിലോ ഭാരക്കുറവാണ്. പക്ഷെ ഇതുമായി മത്സരിക്കുന്ന  മറ്റ് കമ്പനികളുടെ കാറുകളുടെ അത്ര വേഗത സിവികിന് കിട്ടില്ല. പക്ഷെ നല്ല പവർ ഉണ്ടെന്നത് തള്ളിക്കളയാനാവില്ല. നല്ല റിലാക്‌സ്ഡ് ആയി ഓടിച്ചാൽ കൂടുതൽ മൈലേജ് കിട്ടും. ക്യാബിനുള്ളിൽ പരിഷ്‌കാരവും മികച്ചതാണ്. ആറ് സ്പീഡോടുകൂടിയ മാനുവൽ മോഡൽ ഓടിക്കാൻ എളുപ്പമാണ്.

 

സ്റ്റിയറിംഗ് ഇലക്ട്രിക് ആണ്. അതിനാൽതന്നെ അനായാസം കൈകാര്യം ചെയ്യാം. വളവുകൾ കൃത്യതയോടെ തിരിയും. സ്റ്റിയറിംഗിന്റെ ഗ്രിപ്പും മികച്ചതാണ്. ഹോണ്ട സിവികിൽ യാത്ര സുഗമമാണ്. സസ്‌പെൻഷൻ സംവിധാനം 20എംഎം കൂടി ഉയർത്തിക്കൊണ്ട് ഹോണ്ട സിവിക് 171എംഎം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നു . അതിനാൽ തന്നെ ഡ്രൈവിംഗിൽ എവിടെയും തടസ്സമില്ലാതെ, സുഗമമായി നീങ്ങാം.

 

പുതിയ സിവിക് സ്റ്റൈലിഷാണ്, മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ടതാണ് . നല്ല റൈഡ് ക്വാളിറ്റിയുള്ളതും കൈകാര്യം ചെയ്യാൻ സുഗമമായതുമാണ്. എഞ്ചിന്റെ പ്രവർത്തനം സുഗമമാണ്. എന്തായാലും പഴയ സിവികിനേക്കാൾ വളരെ  മികവാർന്നതാണ് പുതിയ മോഡൽ. ഇതുവരെയും വില കമ്പനി പുറത്തുവിട്ടില്ല.

വിവേക് വേണുഗോപാൽ

Photo Courtesy : Google/ images are subject to copyright

 

 

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഹോണ്ട സിവിക്