Published On: Sat, Feb 10th, 2018

മൂത്രാശയ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം

Cropped view of the hands of a woman with stomach pain clutching her stomach isolated on white

മൂത്രാശയ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇതാ മൂത്രാശയ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില നാട്ടുവഴികള്‍…

ദിവസവും 10 ഗ്ലാസ്സുവരെ ശുദ്ധമായ വെള്ളം കുടിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ അകറ്റും

ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ പഴുപ്പിന് പരിഹാരമാണ്

ചെറൂള 3 കട ചെറുതായി അരിഞ്ഞ് , 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1/4 ലിറ്റര്‍ ആക്കി അരിച്ചെടുത്ത് 2 നേരം 14 ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് മൂത്രാശയരോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്.
തഴുതാമ ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുന്നത് മൂത്രത്തില്‍ കല്ലിന് പരിഹാരമാണ്

മൂത്രാശയരോഗങ്ങള്‍ പ്രതിരോധിക്കുവാന്‍ ഇളനീര്‍ കുടിക്കുന്നതും നല്ലതാണ്.

പാളയംകോടന്‍ വാഴയുടെ വാഴപ്പിണ്ടിനീര് ഒരു ഗ്ലാസ് വീതം കുടിയ്ക്കുന്നത് മൂത്രത്തില്‍ പഴുപ്പ് ഇല്ലാതാക്കും.
മൂത്രം പിടിച്ചു വെയ്ക്കുന്നതും വ്യക്തി ശുചിത്വം പാലിക്കാത്തതും മൂത്രാശയ രോഗങ്ങളെ ക്ഷണിച്ചുവരുത്തും.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മൂത്രാശയ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം