Published On: Tue, Aug 29th, 2017

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല

 

rfynjeaahhcgcകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നടനെ ആസൂത്രിതമായി കേസില്‍ കുടുക്കിയതാണെന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും നടനെതിരെ കൂടുതല്‍ തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ദിലീപ് കിംഗ് ലയറാണെന്നും നടന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പള്‍സര്‍ സുനിയെ കുറ്റകൃത്യം ചെയ്യാന്‍ ഏല്പിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.സെപ്റ്റംബര്‍ രണ്ടിനാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല