Published On: Tue, Dec 19th, 2017

സോളാര്‍ കേസ്: സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് കോടതി

 

high court
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് വിലക്ക്. മാധ്യമങ്ങള്‍ക്കും വിലക്ക് ബാധകമാണ്. സരിതയുടെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ ജനുവരി 15ന് വിശദമായി വാദം കേള്‍ക്കും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ വാര്‍ത്താക്കുറിപ്പിറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്ന് ചോദിച്ച കോടതി മുഖ്യമന്ത്രിയുടെ അനുചിതമാണെന്നും വ്യക്തമാക്കിയിരുന്നു.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സോളാര്‍ കേസ്: സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് കോടതി