Published On: Thu, Jul 5th, 2018

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ല: ഹൈക്കോടതി

high court

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയ്ക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി. കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം വേണ്ടയാളല്ല എ.ഡി.ജി.പിയുടെ മകളെന്നും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്നും എന്തിനാണ് അറസ്റ്റ് ഭയപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജൂണ്‍ 14നാണ് എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കിയത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ല: ഹൈക്കോടതി