Published On: Thu, Jul 27th, 2017

ചിത്രക്ക് അവസരം നിഷേധിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി

 
p u chithraകൊച്ചി: മലയാളി കായികതാരം പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണം തേടി ഹൈക്കോടതി. ചിത്രക്ക് അവസരം നിഷേധിച്ചതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ ആരാണ് നിയന്ത്രിക്കുന്നതെന്നും ലോക ചാമ്പ്യന്‍ഷിപ്പിനു പോവാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പണം മുടക്കുന്നത് ആരാണെന്നും കോടതി ചോദിച്ചു. മത്സരത്തിനുവേണ്ടി കായികതാരങ്ങളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങളും വിശദാംശങ്ങളും കേന്ദ്രം വെള്ളിയാഴ്ച അറിയിക്കണമെന്നും നിര്‍ദേശിച്ച ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് കായിക സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്നും ചോദിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് പി.യു ചിത്ര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ചിത്രയുടെ പ്രകടനത്തില്‍ നിലവാരം ഇല്ലാത്തതിനാലാണ് അവസരം നിഷേധിച്ചതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചിത്രക്ക് അവസരം നിഷേധിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി