Published On: Thu, Nov 30th, 2017

കനത്ത മഴ: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

 

cycloneതിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്തതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും അദ്ദേഹം ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി സംവദിച്ചത്.അതേസമയം തെക്കന്‍ കേരളത്തില്‍ കനത്ത മഴയും അതിശക്തമായ കാറ്റും തുടരുകയാണ്. അതിരാവിലെ മുതല്‍ ആരംഭിച്ച കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്ത മഴക്ക് കാരണം. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗത.

 

Photo Courtesy : Google/ images are subject to copyright  

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കനത്ത മഴ: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം