Published On: Wed, Feb 21st, 2018

സുന്ദരിമാര്‍ക്കായി ഹെയര്‍സ്റ്റൈല്‍ ടിപ്പുകള്‍

 

braid
സ്ത്രീയുടെ മുഖസൗന്ദര്യത്തെ അലങ്കരിക്കുന്ന ഏറ്റവും സുപ്രധാനമായ കാര്യങ്ങളിലൊന്നാണ് ഹെയര്‍സ്റ്റൈല്‍ അഥവാ കേശാലങ്കാരം. മേക്കപ്പ് ഇല്ലെങ്കിലും നല്ല ഹെയര്‍സ്റ്റൈല്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ സുന്ദരിയായി മാറും. ഇതാ സ്ത്രീകള്‍ക്ക് ആകര്‍ഷണം കൈവരിക്കാനായി ചില ഹെയര്‍സ്റ്റൈല്‍ ടിപ്പുകള്‍.

പോണിടെയില്‍
ഇടതൂര്‍ന്ന മുടിയുണ്ടെന്ന് തോന്നിപ്പിക്കാവുന്ന സ്റ്റൈലാണ് പോണിടെയില്‍. മുടിയിഴകള്‍ നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മുടി മേലോട്ട് ഉയര്‍ത്തിവെച്ച് പോണി ടെയില്‍ കെട്ടണം. നന്നായി ഷാംപൂ ചെയ്ത് ഉണക്കിയ മുടിയിഴകള്‍ പോണിടെയിലായി കെട്ടുന്നത് സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. നീണ്ട മുഖമുള്ളവര്‍ പോണിടെയില്‍ കെട്ടുമ്പോള്‍ അല്പം മുടി മുമ്പിലേക്ക് വെട്ടിയിടാം.
ബ്രെയിഡ്
മുടി പിന്നിയിടുന്നത് ഒരു സാധാരണ ഹെയര്‍സ്റ്റൈലാണ്. ചിലപ്പോള്‍ സെലിബ്രിറ്റികളും ഇത് ഉപയോഗിക്കുന്നു. നീണ്ട, കട്ടിയുള്ള മുടിയുള്ളവര്‍ക്ക് ഇതാണ് അനുയോജ്യമായ സ്റ്റൈല്‍. കുര്‍ത്ത, സാരി എന്നിവ ധരിക്കുമ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ, അല്‍പം മുടിയിഴകള്‍ നെറ്റിയിലേക്ക് ഇട്ട് ചെവിക്ക് പിന്നിലേക്ക് അല്‍പം മാറ്റിവെക്കണം. അതിന് ശേഷം ബാക്കിയുള്ള മുടി മെടയണം. ഇതിനായി ടെക്‌സ്‌ചേര്‍ഡ് സ്‌പ്രേ ഉപയോഗിക്കാം. അതല്ലെങ്കില്‍ മുടിക്ക് തിളക്കം കൂട്ടുന്ന സ്‌പ്രേകളും ഉപയോഗിക്കാം.

ബോബ്
എമ്മ സ്റ്റോണ്‍, ജെനിഫര്‍ ലോറന്‍സ്, എമ്മ വാട്‌സണ്‍ എന്നീ ഹോളിവുഡ് നടികളുടെ ജനപ്രിയ ഹെയര്‍സ്റ്റൈലാണിത്. ഇതിനായി ഷാമ്പൂ, കണ്ടീഷണര്‍, സ്മൂത്തര്‍ എന്നിവ ഉപയോഗിക്കണം. പിന്നെ നിങ്ങളുടെ ഇഷ്ടാനുസരണം രണ്ട് വശത്തേക്കും ചീകിവെക്കാം.

പുള്‍ബാക്
പിന്നിലെ മുകളിലായുള്ള മുടി ചീകി ക്ലിപ്പോ സ്ലൈഡോ ഇടണം. കണ്ടീഷണറോ ഹെയര്‍സ്‌പ്രേയോ ഉപയോഗിക്കാം. നിങ്ങളുടെ മുടിക്ക് കട്ടി തോന്നിക്കാനുള്ള വഴിയാണിത്.

ആംഗിള്‍ ബോബ്
വ്യത്യസ്തമായ ലുക്ക് കിട്ടാന്‍ നല്ലതാണിത്. ഇതിന് വിദഗ്ധയായ സ്റ്റൈലിസ്റ്റിന്റെയോ ബ്യൂട്ടിപാര്‍ലറിന്റെയോ സഹായം വേണം. മുടി നീളം കുറച്ച് ബോബ് ചെയ്ത് മുന്നിലെ മുടിയിഴകള്‍ ഒരു കോണിലേക്ക് നീട്ടിയിടുക. ഈ സ്‌റ്റൈല്‍ പിന്തുടരുന്നവര്‍ മുടി നന്നായി ഡ്രൈ ആക്കിസൂക്ഷിക്കണം.

ഈ സ്റ്റൈലുകള്‍ പരീക്ഷിക്കൂ. ഏത് ആള്‍ക്കൂട്ടത്തിലും നിങ്ങള്‍ക്ക് ആകര്‍ഷണീയത ഏറും.

 

Photo Courtesy : Google/ images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സുന്ദരിമാര്‍ക്കായി ഹെയര്‍സ്റ്റൈല്‍ ടിപ്പുകള്‍